പൗലോ ഡിബാലയുടെ കരാറിനെക്കുറിച്ച് അപ്ഡേറ്റ് നല്കാന് ആയിട്ടില്ല എന്ന് യുവേ
യുവന്റസ് സിഇഒ മൗറിസിയോ അരിവാബെൻ പൗലോ ഡിബാലയുമായുള്ള ക്ലബിന്റെ കരാർ ചര്‍ച്ച എവിടെയും എത്തിയിട്ടില്ല എന്ന് വെളിപ്പെടുത്തി.അര്ജന്റ്റൈന് താരം ബിയാൻകോണേരിയുമായുള്ള നിലവിലെ ഇടപാടിന്റെ അവസാന മാസങ്ങളിലാണ്,താരത്തിന് കരാര്‍ നീട്ടി നല്കാന് ഉള്ള തിരക്കില്‍ ആണ് യുവന്റ്റസ്.പല യൂറോപ്യൻ കക്ഷികളും ഇതിനകം തന്നെ അദ്ദേഹത്തിനായുള്ള നീക്കം ഉറ്റുനോക്കുന്നുണ്ട്.

പുതിയ ഡീലുകൾ നൽകുന്നതിന് ഉപയോഗിക്കുന്ന പാരാമീറ്ററുകളെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്തു: “സാങ്കേതിക വശം,മത്സരങ്ങളുടെ എണ്ണം, കരാറിന്റെ കാലാവധി, വ്യക്തിഗത കളിക്കാരന് ടീമിലേക്ക് കൊണ്ടുവരുന്ന സാമ്പത്തിക മൂല്യം എന്നിങ്ങനെയെല്ലാം കണക്കില്‍ എടുത്തതിനു ശേഷം ആണ് ഒരു തീരുമാനത്തിലേക്ക് എത്തുകയുള്ളൂ.”ക്ലബ് നിലപാടും അത് തന്നെ ആണ്.ഒരു വ്യക്തിഗത കളിക്കാരനും ടീമിനേക്കാൾ വലുതല്ല.യുക്തിസഹമാണെങ്കിൽ മാത്രം അവർ ഡിബാലയ്ക്ക് ഒരു പുതിയ ഡീൽ നൽകുമെന്നാണ് അതിനാല്‍ അവര്‍ അര്‍ത്ഥമാക്കുന്നത്.