“ക്ലബ് പൊളിഞ്ഞു കിടക്കുമ്പോള്‍ ,അയാള്‍ ദുബായില്‍ ആണ് ക്രിക്കറ്റിനെ കുറിച്ചു സംസാരിക്കാന്‍ ” കടുത്ത പ്രതിഷേധത്തില്‍ നെവില്ലേ
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം ഗാരി നെവില്ലെ തന്റെ ക്ലബ്ബിന്റെ ഉടമ അവ്റാം ഗ്ലേസര്‍ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദുമായുള്ള കൂടിക്കാഴ്ചയ്ക്ക് പോയതിനെതിരെ ശബ്ദം ഉയര്‍ത്തി.ണൈറ്റഡിന്റെ ഏറ്റവും പുതിയ തിരിച്ചടിക്ക് ശേഷം മൂന്ന് ദിവസത്തിന് ശേഷം ദുബായ് സ്പോർട്സ് കൗൺസിൽ ചെയർമാനുമായി ഗ്ലേസർ ക്രിക്കറ്റ് ചർച്ച ചെയ്യുന്നത് കാണാന്‍ ഉള്ള ശേഷി തനിക്ക് ഇല്ല എന്നും നെവില്ലേ പറഞ്ഞു.

“യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിൽ നിന്ന് ദയനീയമായി പുറത്തുകടന്നിരിക്കുന്നു,അപ്പോള്‍ ഞങ്ങളുടെ ചെയര്മാന് ദുബായില്‍ ആണ് ക്രിക്കറ്റിനെ കുറച്ചു സംസാരിക്കാന്‍.”നെവില്ലേ തന്റെ അമര്‍ഷം വെളിപ്പെടുത്തി.ഗ്ലെസേര്സ് ഇത് വരെ ചെയ്തതില്‍ മിണ്ടാതെ ഇരുന്നത് വലിയ തെറ്റ് ആണെന്നും അവരെ ഈ ക്ലബില്‍ നിന്ന് മാത്രമല്ല രാജ്യത്തിന് തന്നെ ഓട്ടിക്കണം എന്നും നെവില്ലേ വെളിപ്പെടുത്തി.