ഔറേലിയൻ ചൗമേനി – കസമീരോക്ക് പകരക്കാരന്
റയൽ മാഡ്രിഡിൽ ചേരുന്നതിന് വളരെ അധികം ആകാംഷയില്‍ ആണ് മൊണാക്കോ താരം ഔറേലിയൻ ചൗമേനി.മൊണാക്കോയ്ക്കൊപ്പമുള്ള സമീപകാല പ്രകടനങ്ങൾക്ക് ഫ്രഞ്ച് താരത്തിനു മികച്ച ഫീഡ്ബാക്ക് ആണ് ലഭിച്ചിട്ടുള്ളത്.ഈ വേനൽക്കാലത്ത് അദ്ദേഹത്തിന്റെ സേവനം ഉറപ്പാക്കാൻ താൽപ്പര്യമുള്ള വന്‍ യുറോപ്യന്‍ ക്ലബ്ബുകളിൽ ലാ ലിഗ ഭീമൻമാരായ മാഡ്രിഡും ഉൾപ്പെടുന്നു.

2020 ജനുവരിയിൽ ബോർഡോയിൽ നിന്ന് മൊണാക്കോയിൽ ചേർന്ന ചൗമേനി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളായി പ്രശസ്തി നേടിയിട്ടുണ്ട്.41 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇത് ഈ വേനൽക്കാലത്ത് ഒരു പുതിയ മിഡ്ഫീൽഡറിനായുള്ള വിപണിയിൽ ലോസ് ബ്ലാങ്കോസിന്റെ ശ്രദ്ധ ആകർഷിച്ചു.ഫോം കുറഞ്ഞു വരുന്ന കസെമിറോയ്ക്ക് പകരക്കാരനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് മാനേജർ കാർലോ ആൻസലോട്ടി.