European Football Foot Ball Top News

അത്‌ലറ്റിക്കോ മാഡ്രിഡിന് ക്വാർട്ടറിൽ എതിരാളി മാഞ്ചസ്റ്റർ സിറ്റി

March 18, 2022

author:

അത്‌ലറ്റിക്കോ മാഡ്രിഡിന് ക്വാർട്ടറിൽ എതിരാളി മാഞ്ചസ്റ്റർ സിറ്റി

ചാമ്പ്യൻസ്‌ ലീഗ് ക്വാർട്ടർ ലൈനപ്പ് നറുക്കെടുത്തപ്പോൾ അത്‌ലറ്റിക്കോ മാഡ്രിഡ് വീണ്ടും ഒന്നു കൂടി മാഞ്ചസ്റ്ററിലേക്ക് യാത്ര ചെയ്യേണ്ടി വരും. മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി ക്വാർട്ടർ ഫൈനലിൽ എത്തിയ ഡീഗോ സിമിയോണിയുടെ ടീമിന് നേരിടേണ്ടി വരുന്നത് ചുവന്ന ചെകുത്താൻമാരുടെ അയൽക്കാരയ മാഞ്ചസ്റ്റർ സിറ്റിയെ.

Image

സ്‌പോര്‍ട്ടിംഗ് ലിസ്ബണെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് സിറ്റി ക്വാര്‍ട്ടറിലെത്തിയത്. അത്‌ലറ്റികോ ഇരുപാദങ്ങളിലുമായി 1-2ന് യുണൈറ്റഡിനെയും കീഴടക്കി. എന്തായാലും അത്ലറ്റിയുടെ പ്രതിരോധ കോട്ട കീഴക്കാൻ ഗ്വാർഡിയോളയുടെ തന്ത്രങ്ങൾക്കാകുമെന്നാണ് വിലയിരുത്തൽ.

ഫോമിലെ കണക്കുവെച്ചു നോക്കിയാൽ മാഞ്ചസ്റ്റർ സിറ്റിക്കു തന്നെയാണ് മുൻതൂക്കം. ഇരുടീമുകളും ചാമ്പ്യൻസ് ലീഗിന്റെ തൊട്ടടുത്ത് എത്തിയവരുമാണ്. പോയ വർഷം ചെൽസിയോട് കിരീടം അടിയറവുവെച്ച പെപ്പും സംഘവും ഇത്തവണയും മികച്ച ഫോമിലാണ് മുന്നേറുന്നത്. അതേസമയം റയൽ മാഡ്രിഡിനോട് രണ്ടു തവണയാണ് അത്ലറ്റിക്കോ ഫൈനലിൽ പരാജയപ്പെട്ടു മടങ്ങിയത്.

അത്ര വലിയ മികച്ച സീസണുമല്ല നിലവിലെ ലാലിഗ ചാമ്പ്യൻമാർക്ക് കടന്നുപോവുന്നതും. ഏപ്രിൽ ആറിന് സിറ്റിയുടെ മൈതാനമായ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദ മത്സരം നടക്കുക. പിന്നീട് ഏപ്രിൽ 13-ന് അത്ലറ്റിയുടെ സ്വന്തം മൈതാനത്ത് രണ്ടാംപാദവും നടക്കും.

Leave a comment