European Football Foot Ball Top News

ലിവർപൂൾ ഡിഫൻഡർ ട്രെന്റ് അലക്‌സാണ്ടർ അർണോൾഡിന് പരിക്ക്

March 18, 2022

author:

ലിവർപൂൾ ഡിഫൻഡർ ട്രെന്റ് അലക്‌സാണ്ടർ അർണോൾഡിന് പരിക്ക്

ലിവർപൂൾ ഡിഫൻഡർ ട്രെന്റ് അലക്സാണ്ടർ-അർണോൾഡിന് പരിക്ക്. ഈ മാസം സ്വിറ്റ്സർലൻഡിനും ഐവറി കോസ്റ്റിനുമെതിരായ ഇംഗ്ലണ്ടിന്റെ മത്സരങ്ങളിൽ നിന്ന് ഹാംസ്ട്രിംഗ് പ്രശ്‌നത്തെത്തുടർന്ന് താരത്തിന് കളിക്കാനാവില്ലെന്ന് പരിശീകൻ യുർഗൻ ക്ലോപ്പാണ് വെളിപ്പെടുത്തിയത്.

ഈ സീസണിൽ 35 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും 17 അസിസ്റ്റുകളും നേടിയ അലക്‌സാണ്ടർ-അർനോൾഡ് പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ ലിവർപൂളിന്റെ നിർണായക കളിക്കാരനാണ്. പകരം വന്ന ജെയിംസ് മിൽനറിനും ഫിറ്റ്നെസ് വീണ്ടെടുക്കാനായിട്ടില്ലെന്നും ക്ലോപ്പ് പറഞ്ഞു.

ഈ മാസം ബ്രൈറ്റൺ ഹോവ് അൽബിയോണിനെതിരെ കാലിന് പരിക്കേറ്റ ഫോർവേഡ് മുഹമ്മദ് സലായും പരിക്കിൽ നിന്നും പൂർണമായും ഭേദമായിട്ടില്ല. ബുധനാഴ്ച ആഴ്സണലിനെതിരെ ലിവർപൂളിന്റെ 2-0 വിജയത്തിൽ താരം പകരക്കാരനായി കളത്തിലെത്തിയിരുന്നു.

Leave a comment