പ്രീമിയര്‍ ലീഗിനെ വിമര്‍ശിച്ച് ആര്‍ട്ടേട്ട
ബുധനാഴ്ച രാത്രി ലെസ്റ്ററിനെതിരായ ഹോം വിജയത്തിനും ലിവർപൂളിനോട് തോറ്റതിനും ശേഷം ശനിയാഴ്ച മിഡ് ഡേ കിക്കോഫിൽ വില്ല പാർക്കിൽ ആസ്റ്റൺ വില്ലയെ നേരിടാന്‍ ഒരുങ്ങുന്ന ആഴ്സണലിന് ആറ് ദിവസത്തിനുള്ളിൽ അവരുടെ മൂന്നാമത്തെ പ്രീമിയർ ലീഗ് മത്സരമാണിത്.ഇതിനെതിരെ മൈക്കൽ അർറ്റെറ്റ പ്രീമിയർ ലീഗിനെതിരെ ശക്തമായ രീതിയില്‍ വിമര്‍ശിച്ചു.

“അത് ചെയ്തതിന് പ്രീമിയർ ലീഗിന് വളരെയധികം നന്ദി. ഞങ്ങൾക്ക് ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡിനെയും നേരിടാന്‍ ഒരുങ്ങുമ്പോള്‍ ആണ് അവര്‍ ഇങ്ങനെ ചെയ്യുന്നത്.അവർക്ക് എന്തെങ്കിലും നേട്ടം ഇത് കൊണ്ട് കിട്ടുന്നു എങ്കില്‍ കിട്ടട്ടെ.’കഴിഞ്ഞ രാത്രി ലിവർപൂളിനോട് 2-0 ന് തോറ്റതിന് ശേഷം പ്രീമിയർ ലീഗിന് നൽകിയ ഷെഡ്യൂളിനെ മൈക്കൽ അർട്ടെറ്റ പരിഹാസത്തോടെ പ്രശംസിച്ചു.