ലിയോണ്‍,അറ്റ്ലാന്റ്റ,ഫ്രാങ്ക്ഫുട്ട് എന്നീ ടീമുകള്‍ക്ക് യൂറോപ്പ ക്വാര്‍ട്ടര്‍ ടിക്കറ്റ്
ഇന്നലെ നടന്ന യൂറോപ്പ റൗണ്ട് ഓഫ് 16 രണ്ടാം പാദത്തില്‍ ഓരോ ഗോള്‍ വീധം നേടി കൊണ്ട് സമനിലയില്‍ ലിയോണും പോര്‍ട്ടോയും പിരിഞ്ഞു.എന്നാല്‍ ആദ്യ പാദത്തില്‍ നേടിയ ഒരു ഗോളിന്റെ വിജയം ലിയോണിനെ രക്ഷിച്ചു.മറ്റൊരു വാശിയേറിയ നോക്കൌട്ട് മല്‍സരത്തില്‍ റയല്‍ ബെറ്റിസിനെ ഫ്രാങ്ക്ഫുട്ട് എക്സ്ട്രാ ടൈമിലെ അവസാന നിമിഷത്തില്‍ മറികടന്നു.121 ആം മിനുട്ടില്‍ ഗുയിഡോ റോഡ്രിഗസ് നേടിയ ഓണ്‍ ഗോളാണ് ബെറ്റിസിനു വിനയായത്.

ഇറ്റാലിയന്‍ ടീം അറ്റ്ലാന്റ്റ ജര്‍മന്‍ പടയാളികള്‍ ആയ ബെയര്‍ ലേവര്‍കുസനെ അഗ്രിഗേറ്റ് സ്കോര്‍ ആയ 4 – 2 ന് പരാജയപ്പെടുത്തി.രണ്ടാം പാദം തീരാന്‍ ഇരിക്കെ 91 ആം മിനുട്ടില്‍ ജെറിമി ബോഗ നേടിയ ഗോളിലൂടെ രണ്ടാം പാദത്തിലും അറ്റ്ലാന്റ്റക്ക് വിജയം സ്വന്തമായി.