ഉപമ മെസ്സിയും,ഇനിയേസ്റ്റയായും, ഇനി എന്ത് വേണം പെഡ്രിക്ക്
വ്യാഴാഴ്ച യൂറോപ്പ ലീഗിൽ ഗലാറ്റസരെയ്ക്കെതിരെ ഗോൾ നേടിയതിന് ശേഷം ബാഴ്സലോണ ആരാധകർ പെദ്രിയെ ക്ലബ് ഇതിഹാസം ലയണൽ മെസ്സിയോട് ഉപമിച്ചു.2021-ലെ ഗോൾഡൻ ബോയ് അവാർഡ് ജേതാവ്, 28-ാം മിനിറ്റിൽ മാർക്കാവോയിലൂടെ ഗലാറ്റസരെ സ്കോറിംഗ് തുറന്നതിന് ശേഷം ബാഴ്സക്ക് വേണ്ടി സമനില ഗോള്‍ സ്കോര്‍ ചെയ്തത് ഇദ്ദേഹം ആണ്.

19 കാരനായ മിഡ്ഫീൽഡർ തന്റെ സമർത്ഥമായ ബോഡി ഫെയ്ന്റുമായി പെനാൽറ്റി ഏരിയയ്ക്കുള്ളിൽ രണ്ട് ഗലാറ്റസരെ ഡിഫൻഡർമാരെ മറികടന്ന് ആണ് ഗോള്‍ നേടിയത്.പെഡ്രി ഗോള്‍ നേടിയതിനു ശേഷം ട്വിറ്ററില്‍ ആരാധകര്‍ ഉടനീളം താരം മെസ്സിയെയുടെ തുടക്കകാലത്തെ ഓര്‍മപ്പെടുത്തി എന്നും താരവും മുന്‍ ബാഴ്സ ക്യാപ്റ്റനുമായുള്ള സാമ്യതകളും വെളിപ്പെടുത്തി.മറ്റു ചിലര്‍ പറയുന്നത് താരം മുന്‍ സ്പാനിഷ് താരവും ബഴ്സയിലെ തന്നെ വെട്ടരന് താരം ആയ ഇനിയേസ്റ്റയേ ഓര്‍മിപ്പിക്കുന്നു എന്നാണ്.എന്തായാലും വലിയ ഒരു ബ്രേക്കില്‍ നിന്ന് വന്നതിനു ശേഷം താരം മികച്ച ഫോമിലാണ്.