Cricket IPL IPL-Team Top News

ശാരീരികക്ഷമതാ പരിശോധനയിൽ വിജയിച്ച് ഹാർദിക് പാണ്ഡ്യ ഐപിഎല്ലിന് എത്തുന്നു

March 17, 2022

author:

ശാരീരികക്ഷമതാ പരിശോധനയിൽ വിജയിച്ച് ഹാർദിക് പാണ്ഡ്യ ഐപിഎല്ലിന് എത്തുന്നു

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരാനിരിക്കുന്ന പതിപ്പിന് മുന്നോടിയായുള്ള ബിസിസിഐയുടെ യോ യോ ഫിറ്റ്നസ് ടെസ്റ്റിൽ വിജയിച്ച് ഹാർദിക് പാണ്ഡ്യ. ഇതോടെ ഐപിഎല്ലിൽ ഹാർദിക് ഗുജറാത്ത് ടൈറ്റൻസിനെ നയിക്കുമെന്നുറപ്പായി. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലായിരുന്നു (NCA) ശാരീരികക്ഷമതാ പരിശോധന.

ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഹര്‍ദിക് പാണ്ഡ്യ പന്തെറിഞ്ഞതായും വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോർട്ടു ചെയ്‌തിട്ടുണ്ട്. ഐപിഎല്‍ പതിനഞ്ചാം സീസണില്‍ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് 15 കോടി രൂപ മുടക്കിയാണ് പാണ്ഡ്യയെ ടീമിലെത്തിച്ചത്.

കഴിഞ്ഞ സീസണുകളില്‍ മുംബൈ ഇന്ത്യന്‍സില്‍ നിര്‍ണായക താരമായിരുന്നെങ്കിലും ക്യാപ്റ്റന്‍സി പരിചയം ഹാർദിക് പാണ്ഡ്യയ്ക്ക് ഇല്ലെന്നത് തിരിച്ചടിയാകുമോ എന്നകാര്യം സീസണിൽ കണ്ടറിയാം. കഴിഞ്ഞ ഒക്‌ടോബറില്‍ നടന്ന ടി20 ലോകകപ്പിന് ശേഷം ഹര്‍ദിക് ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടുമില്ല. സമീപകാലത്ത് മോശം ഫോമിലുള്ള താരത്തിനെ പരിക്കേറ്റതോടെ ടീമിൽ നിന്നും ഒഴിവാക്കുകയായിരുന്നു.

Leave a comment