ക്വാര്‍ട്ടര്‍ യോഗ്യത നേടിയ മൂന്നാമത്തെ ഇംഗ്ലീഷ് ടീമായി ചെല്‍സി
ചെൽസി 2-1ന് ലില്ലെയെ തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.38 മിനിറ്റിനുള്ളിൽ ബുറാക് യിൽമാസ് പെനാൽറ്റിയിലൂടെ ലില്ലെ സ്കോറിംഗ് തുറന്നു കൊണ്ട് നേരിയ ഒരു പ്രതീക്ഷക്ക് വക ഒരുക്കി എങ്കിലും ആദ്യ പകുതി തീരുമ്പോഴേക്കും ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ ഗോളിൽ ചെൽസി മറുപടി നല്‍കിയിരുന്നു.

71 മിനിറ്റില്‍ മേസന്‍ മൗണ്ട് നല്‍കിയ അവസരം മുതല്‍ എടുത്ത് ഡിഫൻഡർ സീസർ അസ്പിലിക്യൂറ്റയും ചെല്‍സിക്ക് വേണ്ടി ഗോള്‍ രജിസ്റ്റര്‍ ചെയ്തതോടെ അവരുടെ വിജയം ഏകദേശം സുനിശ്ചിതം ആയി.ഇതോടെ ചാമ്പ്യന്‍സ് ലീഗ് റൗണ്ട് ഓഫ് 16 ക്ലിയര്‍ ചെയ്ത മൂന്നാമത്തെ ഇംഗ്ലീഷ് ടീം ആയി ചെല്‍സി.തങ്ങളുടെ കിരീടം നിലനിര്‍ത്തുന്നതിന് ഒരു പടി കൂടി അവര്‍ അടുത്ത് എത്തി.