മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത് ഒരു വരമായി കാണുന്നു എന്ന് മാര്‍ഷ്യല്‍
മാഞ്ചസ്റ്റർ യുണൈറ്റഡ് ലോണീ ആൻറണി മാർഷ്യൽ കൂടുതൽ സമയം പിച്ചില്‍ ചിലവഴിക്കുന്നത് വർഷത്തിന്റെ തുടക്കത്തിൽ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ലാ ലിഗ ടീമായ സെവിയ്യയിലേക്ക് മാറി. റെഡ് ഡെവിൾസുമായുള്ള തന്റെ പോരാട്ടങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ മാർഷ്യൽ, താൻ കളിക്കാൻ ബുദ്ധിമുട്ടി എന്നും ഫുട്ബോലിനോടുള്ള ഇഷ്ട്ടം കുറഞ്ഞു വന്നിരുന്നു എന്നും അദ്ദേഹം പറഞ്ഞു.സെവിയ്യയിൽ താൻ വളരെ സന്തുഷ്ടനാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

“ഞാന്‍ പിച്ചില്‍ വളരെ ഗൗരവം കാണിക്കുന്ന ആള് ആണ്.നിങ്ങള്‍ക്ക് ചിരിക്കുന്ന എന്നെ കളിയില്‍ കാണാന്‍ കഴിയില്ല.പരമാവധി ഫോമില്‍ എത്താന്‍ ഞാന്‍ നിരന്തരം ശ്രദ്ധിക്കുന്നു.എന്നെ സംബന്ധിച്ചിടത്തോളം, ഫുട്ബോൾ കളിക്കാനും വീണ്ടും ആസ്വദിക്കാനുമുള്ള മികച്ച ഓപ്ഷനാണ് ഇപ്പോള്‍ സെവിയ്യ.നഗരവും വളരെ ഇഷ്ട്ടം.സീസന് തീരുന്നത് വരെ ഇവിടം ആഘോഷിക്കാന്‍ ആയേക്കും എന്ന് ഞാന്‍ കരുതുന്നു.”വെസ്റ്റ് ഹാമിനെതിരായ സെവിയ്യയുടെ യുവേഫ യൂറോപ്പ ലീഗ് പോരാട്ടത്തിന് മുന്നോടിയായി ഡെയ്ലി മെയിലിനോട് സംസാരിക്കവേ, മാർഷ്യൽ പറഞ്ഞു.