അയാക്സിനെ ഞെട്ടിച്ച് പോര്‍ച്ചുഗീസ് വമ്പന്മാര്
രണ്ടാം പാദത്തിൽ 1-0 ന് വിജയിച്ചതിനെ തുടർന്ന് 3-2 അഗ്രഗേറ്റ് വിജയത്തിന്റെ പിൻബലത്തിൽ ചൊവ്വാഴ്ച രാത്രി ബെൻഫിക്ക അയാക്സ് ആംസ്റ്റർഡാമിനെ തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.ഫെബ്രുവരി 23-ന് പോർച്ചുഗലിലെ എസ്റ്റാഡിയോ ഡ ലൂസിൽ നടന്ന മത്സരത്തിന് ശേഷം ടീമുകൾ 2-2 എന്ന നിലയിൽ സമനിലയില്‍ മത്സരത്തില്‍ നിന്ന് പിരിഞ്ഞു.

ആദ്യ പകുതിയിൽ ആതിഥേയർ കൂടുതല്‍ പന്ത് കൈവശം വക്കുകയും അനേകം ഷോട്ടുകളും നേടിയിരുന്നു,പക്ഷേ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല, കളി 0-0 ന് സമനിലയിൽ അവസാനിച്ചെക്കും എന്ന് തോന്നിച്ചിരുന്നു.രണ്ടാം പകുതിയിലും അയാക്സ് നന്നായി പന്ത് തട്ടി എങ്കിലും,ബെന്‍ഫിക്ക താരം ഡാര്വിന് ന്യൂനസ് ഡിഫൻഡർ ജൂറിയൻ ടിമ്പറിനെയും ഗോള്‍ക്കീപ്പര്‍ ഒനാനയേയും മറികടന്ന് 77 ആം മിനുട്ടില്‍ ഗോള്‍ നേടിയത് മത്സരത്തിന്റെ ഗതി മാറ്റിമറച്ചു.