Cricket IPL IPL-Team Top News

സൂര്യകുമാർ യാദവിന് ഐപിഎല്ലിലെ ആദ്യ മത്സരം നഷ്‌ടമാകും

March 15, 2022

author:

സൂര്യകുമാർ യാദവിന് ഐപിഎല്ലിലെ ആദ്യ മത്സരം നഷ്‌ടമാകും

മുംബൈ ഇന്ത്യൻസിന്റെ പ്രധാന ബാറ്റ്സ്‌മാനായ സൂര്യകുമാർ യാദവിന് ഐപിഎല്ലിലെ ആദ്യ മത്സരം നഷ്ടമാകും. ഇതുവരെ പരിക്ക് ഭേദമാകാത്തതാണ് താരത്തെ പുറത്താവാൻ കാരണമായിരിക്കുന്നത്. മാർച്ച് 27-ന് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരമാകും സൂര്യകുമാറിന് നഷ്‌ടപ്പെടുക.

മാർച്ച് 27-ന് മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിലാണ് ഏറെ കാത്തിരുന്ന പോരാട്ടം. കഴിഞ്ഞ മാസം വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കിടെയാണ് താരത്തിന്റെ തള്ളവിരലിന് പരിക്കേറ്റത്. തുടർന്ന് ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ നിന്ന് താരത്തെ ബിസിസിഐ ഒഴിവക്കുകയും ചെയ്തിരുന്നു.നിലവിൽ ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നെസ്‍ വീണ്ടെടുക്കുകയാണ് സൂര്യകുമാർ യാദവ്.

Leave a comment