European Football Foot Ball Top News

ചാമ്പ്യൻമാരെ പിടിച്ചുകെട്ടി ക്രിസ്റ്റൽ പാലസ്, പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഗോൾ രഹിത സമനില

March 15, 2022

author:

ചാമ്പ്യൻമാരെ പിടിച്ചുകെട്ടി ക്രിസ്റ്റൽ പാലസ്, പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഗോൾ രഹിത സമനില

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ ഗോൾ രഹിത സമനിലയിൽ പിടിച്ചുകെട്ടി ക്രിസ്റ്റൽ പാലസ്. ഇതോടെ കിരീട പോരാട്ടത്തിൽ ലിവർപൂളിന് കൈയ്യിലുള്ള മത്സരം ജയിച്ചാൽ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം ഒന്നായി കുറയ്ക്കാം.

ലീഗില്‍ 29 മത്സരങ്ങളില്‍ 70 പോയിന്‍റുമായി സിറ്റി ഒന്നാം സ്ഥാനത്തുണ്ടെങ്കിലും 28 മത്സരങ്ങളില്‍ 66 പോയിന്‍റുമായി ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തുണ്ട്. ഇതോടെ പ്രീമിയര്‍ ലീഗ് കിരീടപ്പോരാട്ടം കൂടുതല്‍ ശക്തമായെന്നു പറയാം. 34 പോയിന്‍റുമായി 11-ാം സ്ഥാനത്താണ് ക്രിസ്റ്റല്‍ പാലസ്.

ഇന്നലെ നടന്ന മത്സരത്തിൽ സമ്പൂർണ ആതിപത്യം ഉണ്ടായിരുന്നെങ്കിലും വല കുലുക്കാൻ മാത്രം പെപ് ഗ്വാർഡിയോളയുടെ സംഘത്തിനാവാതെ പോയി. കളിയുടെ 74 ശതമാനവും പന്ത് കൈയ്യടക്കിവെച്ച സിറ്റി 764 പാസുകളാണ് കൈമാറിയത്. അതിൽ 4 ഷോട്ടുകൾ മാത്രമാണ് ഓൺ ടാർഗറ്റിലെത്തിയതും. എന്തായാലും വമ്പൻമാരെ പിടിച്ചുകെട്ടിയതിന്റെ മിടുക്ക് പ്രാടിസ് വിയേരയ്ക്കും സംഘത്തിനും അഭിമാനിക്കാവുന്ന കാര്യമാണ്.

പോയ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ഗോൾ ഒന്നും അടിക്കാനാവാതെ പോയ സിറ്റിക്ക് വിജയം കണ്ടെത്താനാവാതെ തുടർച്ചയായ രണ്ടാം മത്സരമായിരുന്നു ഇത്. ഇനി പ്രീമിയർ ലീഗിൽ ഏപ്രിൽ രണ്ടാം തീയതിയാണ് മാഞ്ചസ്റ്റർ സിറ്റിക്ക് മത്സരം. അന്ന് തരംതാഴ്ത്തൽ ഭീഷണിയുള്ള ബേൺലിയാണ് സിറ്റിയുടെ എതിരാളി.

Leave a comment