Cricket Cricket-International Top News

ഐസിസിയുടെ ഫെബ്രുവരി മാസത്തിലെ മികച്ച താരമായി ശ്രേയസ് അയ്യരെ തെരഞ്ഞെടുത്തു

March 14, 2022

author:

ഐസിസിയുടെ ഫെബ്രുവരി മാസത്തിലെ മികച്ച താരമായി ശ്രേയസ് അയ്യരെ തെരഞ്ഞെടുത്തു

2022 ഫെബ്രുവരി മാസത്തിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഐസിസി. മികച്ച ഫോമിലുള്ള ഇന്ത്യയുടെ ശ്രേയസ് അയ്യർ ഈ മാസത്തെ പുരുഷ കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ന്യൂസിലാൻഡ് താരം അമേലിയ കെർ വനിതാ ക്രിക്കറ്ററായും തെരഞ്ഞെടുക്കപ്പെട്ടു.

യുഎഇ ബാറ്റർ വൃത്യ അരവിന്ദിനെയും നേപ്പാൾ ഓൾറൗണ്ടർ ദിപേന്ദ്ര സിംഗ് ഐറിയെയും പിന്തള്ളിയാണ് ശ്രേയസ് അയ്യരിനെ പ്ലെയർ ഓഫ് ദി മന്തായി തെരഞ്ഞെടുക്കപ്പെട്ടത്. ശ്രീലങ്കയ്‌ക്കെതിരായ അടുത്തിടെ അവസാനിച്ച ടി20 പരമ്പരയിൽ അയ്യർ മികച്ച ഫോമിലായിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് 57*, 74*, 73* സ്‌കോർ നേടി തന്റെ മികവ് പുറത്തെടുത്ത വലംകൈയ്യൻ ബാറ്റ്‌സ്മാൻ മൂന്നാം നമ്പറിൽ തകർപ്പൻ പെർഫോമൻസാണ് കാഴ്ച്ചവെക്കുന്നത്.

ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിൽ തോളെല്ലിന് പരിക്കേറ്റതിന് പുറത്തുപോയതിനു ശേഷം കഴിഞ്ഞ വർഷക്കാലം 27-കാരൻ ഇന്ത്യൻ ടീമിന് പുറത്തായിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ആധിപത്യത്തിന് പുറമെ വെസ്റ്റ് ഇൻഡീസിനെതിരായ അവസാന ഏകദിനത്തിൽ 80 റൺസോടെ ശ്രേയസ് അയ്യർ തന്റെ തിരിച്ചുവരവ് അറിയിക്കുകയായിരുന്നു.

Leave a comment