Cricket Cricket-International Top News

ശ്രീലങ്കന്‍ ലക്ഷ്യം 447 റണ്‍സ് !!!

March 14, 2022

ശ്രീലങ്കന്‍ ലക്ഷ്യം 447 റണ്‍സ് !!!

ഋഷഭ് പന്ത്,ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറിയുടെ ബലത്തില്‍ രണ്ടാം ഇന്നിങ്ങ്സ് 303 റണ്‍സിനു ഡിക്ലേര്‍ ചെയ്ത ഇന്ത്യ ശ്രീലങ്കക്ക് 447 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം ചേസ് ചെയ്യാന്‍ നല്‍കി.രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ട്ടത്തില്‍ 28 റണ്‍സ് എടുത്തിട്ടുണ്ട്.മൂന്നു വിക്കറ്റ് നേടിയ ലസിത് എംബുള്‍ടെനിയ,നാല് വിക്കറ്റ് വീഴ്ത്തിയ പ്രവീണ്‍ ജയവിക്രമ എന്നിവര്‍  ലങ്കന്‍ നിരയില്‍ നല്ല രീതിയില്‍ ബോളിംഗ് കാഴ്ചവച്ചു.

 

ആറ് വിക്കറ്റിന് 86 എന്ന നിലയിൽ ശ്രീലങ്ക പുനരാരംഭിച്ചപ്പോൾ ഇന്ത്യക്ക് അവരുടെ ഇന്നിംഗ്‌സ് അവസാനിപ്പിക്കാൻ 30 മിനിറ്റിൽ താഴെ സമയം വേണ്ടി വന്നു. ബുംറയും ഓഫ് സ്പിന്നർ ആർ അശ്വിനും  രണ്ട് ബാറ്റർമാരെ വീതം വീഴ്ത്തി.ജസ്പ്രീത് ബുമ്ര പത്ത് ഓവറില്‍ 24 റണ്‍സ് വിട്ട് നല്‍കി അഞ്ചു വിക്കറ്റ് വീഴ്ത്തി.

Leave a comment