European Football Foot Ball Top News

ചെല്‍സിയുടെ മുഖം രക്ഷിച്ച് ഹവേര്‍ട്ട്സ്

March 14, 2022

ചെല്‍സിയുടെ മുഖം രക്ഷിച്ച് ഹവേര്‍ട്ട്സ്

ക്ലബിന്റെ ഉടമസ്ഥതയെച്ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്കിടയില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍  ചെൽസി ന്യൂകാസിലിനെ 1-0ന് തോൽപ്പിച്ചു.കെയ് ഹാവെർട്സ് 89 ആം  മിനിറ്റില്‍ നേടിയ ഗോളാണ് ചെല്‍സിയുടെ തലവിധി മാറ്റിമറച്ചത്.അതോടെ ചെൽസിക്ക് തങ്ങളുടെ വിലപ്പെട്ട  മൂന്ന് പോയിന്റുകളും ലഭിക്കുകയും ന്യൂകാസിലിന്റെ ഒമ്പത് മത്സരങ്ങളിലെ അപരാജിത കുതിപ്പ് അവസാനിക്കുകയും ചെയ്തു.

ആദ്യ പകുതിയിൽ എഡ്ഡി ഹൊവെയുടെ ടീം മികച്ച രീതിയില്‍ ചെല്‍സിയുടെ നീക്കങ്ങളെ പ്രതിരോധിച്ചു.ആദ്യ പകുതിയില്‍ ലക്ഷ്യം ഒന്നും നേടാന്‍ ആവാതെ പോയപ്പോള്‍ സ്ട്രൈക്കര്‍ റോളില്‍ നിന്ന് വേര്‍ണറേ മാറ്റി ലുക്കാക്കുവിനെ ടൂഷല്‍ പരീക്ഷിച്ചു.89 ആം മിനുട്ടില്‍ ജോര്‍ജീഞ്ഞോ നല്‍കിയ അസിസ്ട്ടില്‍ പന്ത് വലയിലേക്ക് എത്തിച്ച് ജര്‍മന്‍ താരം ഹവേര്‍ട്ട്സ് ചെല്‍സിക്ക് ബ്രേക്ക് ത്രൂ നല്‍കി.

Leave a comment