European Football Foot Ball Top News

തോല്‍വികളുടെ പടുകുഴിയില്‍ നിന്ന് കരകയറാന്‍ ഡോര്‍ട്ടുമുണ്ട്

March 13, 2022

തോല്‍വികളുടെ പടുകുഴിയില്‍ നിന്ന് കരകയറാന്‍ ഡോര്‍ട്ടുമുണ്ട്

ബുണ്ടസ്‌ലിഗ ടേബിളിന്റെ എതിർ അറ്റത്തുള്ള രണ്ട് ടീമുകൾ ഞായറാഴ്ച മത്സരിക്കും, രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോർട്ട്മുണ്ട് തരംതാഴ്ത്തൽ സോണിന് തൊട്ടുമുകളിൽ ഇരിക്കുന്ന  അർമിനിയ ബീലെഫെൽഡിനെ നേരിടും.ലീഗില്‍ മ്യൂണിക്കുമായി പത്ത് പോയിന്റിനു പുറകില്‍ ആണ് ഡോര്‍ട്ടുമുണ്ട്.എന്നാല്‍ രണ്ടു മത്സരം കുറവ് കളിച്ച അവര്‍ക്ക് ലീഗില്‍ ഇപ്പോള്‍ നേരിയ ഒരു പ്രതീക്ഷ വന്നിട്ടുണ്ട്.ഇന്നലെ ബയേണ്‍ ഹോഫന്‍ഹെയിം മത്സരം സമനിലയില്‍ പിരിഞ്ഞത് മഞ്ഞപ്പടക്ക് ആശ്വാസം നല്‍കിയിട്ടുണ്ട്.

ഫോം കണ്ടെത്താന്‍ പാടുപ്പെടുകയാണ് ഡോര്‍ട്ടുമുണ്ട്.കഴിഞ്ഞ ആറു മത്സരങ്ങളില്‍ രണ്ടു വിജയം മാത്രം ആണ് അവര്‍ നേടിയിട്ടുള്ളത്.അതും കൂടാതെ യൂറോപ്പ ലീഗിൽ നിന്നും പുറത്തായ അവര്‍ക്ക് എത്രയും പെട്ടെന്ന്  അപരാജിത മാനസികാവസ്ഥ വീണ്ടെടുക്കണം.ഇന്ന് വിജയിക്കാന്‍ ആയാല്‍ അവര്‍ക്ക് ലീഗില്‍ മ്യൂണിക്കിനു മേല്‍ വലിയ സമ്മര്‍ദം ചെലുത്താന്‍ ആയേക്കും.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്ത് മണിക്ക് ആണ് മത്സരം.

Leave a comment