European Football Foot Ball Top News

ആകെയുള്ള ലീഗ് കിരീടം നഷ്ട്ടപ്പെടുതാതിരിക്കാന്‍ പിഎസ്ജി

March 13, 2022

ആകെയുള്ള ലീഗ് കിരീടം നഷ്ട്ടപ്പെടുതാതിരിക്കാന്‍ പിഎസ്ജി

യൂറോപ്പിൽ നിന്ന് 3-2ന് റയൽ മാഡ്രിഡിനോട് മിഡ്‌വീക്കിൽ തകർന്നടിഞ്ഞു തങ്ങളുടെ ഏറ്റവും മോശം ഫോമില്‍ ഇരിക്കുന്ന പിഎസ്ജി ഇന്ന് ലീഗ് കിരീടം നേടാനുള്ള യാത്ര തുടരും.ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം അഞ്ചര മണിക്ക് തങ്ങളുടെ ഹോം സ്റ്റേഡിയത്തില്‍ വച്ച് പിഎസ്ജി ബോര്‍ഡോക്സിനെ നേരിടും.

മറ്റൊരു വർഷം, പാരീസ് സെന്റ് ജെർമെയ്‌നിന് മറ്റൊരു ചാമ്പ്യൻസ് ലീഗ് തോല്‍വി,എന്നാല്‍ ഈ വട്ടത്തെ പുറത്താകല്‍ ഏറ്റവും വേദനാജനകം ആയിരിക്കും.അവസാന ഇരുപത് മിനുട്ടില്‍ ആയിരുന്നു  കളി തങ്ങളുടെ കൈയ്യില്‍ നിന്നും പിഎസ്ജിക്ക് കൈവിട്ട് പോയത്.ഈ സീസണിൽ പോരാടാൻ PSGക്ക് ഇനി ലീഗ് 1 കിരീടം മാത്രമേ ബാക്കിയുള്ളൂ.നിലവില്‍ രണ്ടാം സ്ഥാനത്ത് ഇരിക്കുന്ന നീസിനെക്കാള്‍ എട്ട് പോയിന്റ്‌ മുന്നില്‍ ആണ് പിഎസ്ജി.

Leave a comment