European Football Foot Ball Top News

ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന ബഹുമതി ഇനി റൊണാൾഡോയ്ക്ക്

March 13, 2022

author:

ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന ബഹുമതി ഇനി റൊണാൾഡോയ്ക്ക്

ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നു പ്രീമിയർ ലീഗിൽ ടോട്ടനത്തിനെരായ മത്സരത്തിൽ ഹാട്രിക് നേടിയാണ് താരം പുതിയ ലോക റെക്കോർഡ് തന്റെ പേരിൽ കുറിച്ചിരിക്കുന്നത്. 805 ഗോളുകൾ നേടിയ ഓസ്ട്രിയൻ ഇതിഹാസം ജോസെഫ് ബിക്കന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് റൊണാൾഡോ തിരുത്തി കുറിച്ചിരിക്കുന്നത്

സ്പർസിനെതിരെ ക്രിസ്റ്റ്യാനോ നേടിയത് രാജ്യത്തിനും ക്ലബിനുമായുള്ള തന്റെ 805-ാമത്തെയും 806-ാമത്തെയും ഗോളുകളായിരുന്നു. പോർച്ചുഗീസ് ക്ലബായ സ്പോർട്ടിംഗിൽ കളി തുടങ്ങിയ താരം അവർക്കായി 5 ഗോളുകളാണ് നേടിയത്. പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് കൂടുമാറിയ റൊണാൾഡോ 2003-09 കാലഘട്ടത്തിൽ 118 ഗോളുകൾ നേടി.

അവിടുന്ന സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിലേക്ക് ചേക്കേറിയ താരം 450 ഗോളുകളാണ് അവിടെ അടിച്ചു കൂട്ടിയത്. പിന്നീട് 2018-ൽ ഇറ്റാലിയൻ ടീമായ യുവെന്റസിലേക്കാണ് പോയത്. അവിടെ 101 ഗോളുകൾ തികച്ച് പഴയ തട്ടകമായ യുണൈറ്റിഡിലേക്ക് ഈ സീസണിൽ തിരികെത്തുകയായിരുന്നു.

ഈ സീസണിൽ 17 ഗോളുകൾ നേടിയാണ് സിആർ7 കുതിക്കുന്നത്. പോർച്ചുഗൽ നാഷണൽ ടീമിനായി 2003-ൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോ 184 മത്സരങ്ങളിൽ നിന്ന് 115 ഗോളുകളാണ് നേടിയിട്ടുള്ളത്.

Leave a comment