Cricket IPL IPL-Team Top News

അലക്‌സ് ഹെയില്‍സിനു പകരം ആരോണ്‍ ഫിഞ്ച് കൊൽക്കത്ത നൈറ്റ് റൈഡേ‌ഴ്‌സിൽ

March 12, 2022

author:

അലക്‌സ് ഹെയില്‍സിനു പകരം ആരോണ്‍ ഫിഞ്ച് കൊൽക്കത്ത നൈറ്റ് റൈഡേ‌ഴ്‌സിൽ

ഐപിഎല്‍ മെഗാ താരലേലത്തില്‍ ടീമുകൾ സ്വന്തമാക്കാതിരുന്ന ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ഈ സീസണിൽ കളിക്കും. അലക്സ് ഹെയില്‍സ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും പിൻമാറിയതിനു പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് പകരക്കാരനായി താരത്തെ ടീമിലെച്ചിരിക്കുന്നത്.

ആരോണ്‍ ഫിഞ്ച് കൂടി കൊല്‍ക്കത്ത ടീമിലെത്തിയതോടെ ഓസ്ട്രേലിയയുടെ ടെസ്റ്റ്, വൈറ്റ് ബോള്‍ നായകന്‍മാര്‍ ഒരു ടീമില്‍ കളിക്കുന്നുവെന്ന സവിശേഷതയും ഇത്തവണത്തെ 2022 പതിപ്പിനുണ്ടാവും. ഓസീസ് ടെസ്റ്റ് ടീം നായകന്‍ പാറ്റ് കമിന്‍സും കെകെആറിൽ ഇത്തവണയുണ്ട്.

ഐപിഎല്‍ താരലേലത്തില്‍ ഒന്നര കോടി രൂപക്കാണ് ഹെയില്‍സിനെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്. എന്നാൽ ഒന്നര കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഫിഞ്ചിന് താരലേലത്തില്‍ ആവശ്യക്കാരുണ്ടായിരുന്നില്ല. നേരത്തെ ആർസിബിയിലും ഓസീസ് നായകൻ ഐപിഎല്ലിൽ കളിച്ചിട്ടുണ്ട്.

Leave a comment