Cricket IPL Top News

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകനായി ഫാഫ് ഡു പ്ലെസിയെ നിയമിച്ചു

March 12, 2022

author:

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകനായി ഫാഫ് ഡു പ്ലെസിയെ നിയമിച്ചു

വരാനിരിക്കുന്ന ഐ‌പി‌എൽ സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകനായി മുൻ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡു പ്ലെസിസിനെ നിയമിച്ചു. കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ വിരാട് കോലി സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് ആർസിബി പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുത്തിരിക്കുന്നത്.

2016 ഡിസംബർ മുതൽ 2020 ഫെബ്രുവരി വരെ ദക്ഷിണാഫ്രിക്കയെ നയിച്ച പരിചയസമ്പന്നനായ താരമാണ് ഡു പ്ലെസിസ്. പോരാത്തതിന് ചെന്നൈ സൂപ്പർ കിങ്സിനായി ദീർഘകാലം കളിച്ച പരിചയവും ആർസിബിക്ക് മുതൽകൂട്ടാവും. 2018, 2021 പതിപ്പുകളിൽ ചെന്നൈയുടെ കിരീട വിജയങ്ങളിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ളയാളുമാണ് ഡു പ്ലെസി.

കഴിഞ്ഞ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 633 റൺസുമായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ കളിക്കാരനായാണ് പ്രോട്ടീസ് താരം സീസൺ അവസാനിപ്പിച്ചത്. ഐപിഎൽ 2022 മെഗാ ലേലത്തിൽ 7 കോടി രൂപയ്ക്കാണ് ബാംഗ്ലൂർ ഡു പ്ലെസിയെ ടീമിലെത്തിച്ചിരിക്കുന്നത്.

Leave a comment