Cricket IPL Top News

പുതിയ ജേഴ്‌സി പുറത്തിറക്കി ഡൽഹി ക്യാപിറ്റൽസ്

March 12, 2022

author:

പുതിയ ജേഴ്‌സി പുറത്തിറക്കി ഡൽഹി ക്യാപിറ്റൽസ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2022 പതിപ്പിന് മുന്നോടിയായി ഈ സീസണിലേക്കുള്ള തങ്ങളുടെ പുതിയ ജേഴ്‌സി പുറത്തിറക്കി ഡൽഹി ക്യാപിറ്റൽസ്. ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് പുതിയ ജേഴ്‌സി ഡിസൈൻ ടീം പങ്കുവെച്ചിരിക്കുന്നത്.

ചുവപ്പും നീലയും കലർത്തിയതാണ് ജേഴ്‌സിയുടെ നിറം. ചുവപ്പ് ടീമിന്റെ ധൈര്യത്തെ പ്രതീകപ്പെടുത്തുമ്പോൾ, നീല സമനിലയെയും ശാന്തതയെയും സൂചിപ്പിക്കുന്നു എന്ന് ടീം പറയുന്നു. ഒരു കടുവയുടെ ചിത്രവും കോർത്തിണക്കായാണ് പുത്തൻ ജേഴ്‌സി ഡിസൈൻ ചെയ്‌തിരിക്കുന്നത്. മുമ്പ് ഡൽഹി ഡെയർഡെവിൾസ് എന്നറിയപ്പെട്ടിരുന്ന ഡൽഹി ക്യാപിറ്റൽസ് സമീപ വർഷങ്ങളിൽ ഐപിഎല്ലിലെ ശക്തരായ ടീമാണ്.

യുവതാരങ്ങൾക്ക് മുൻഗണ നൽകികൊണ്ട് ടീമിനെ വാർത്തെടുത്തതാണ് ഡൽഹിയുടെ ഏറ്റവും വലിയ വിജയം. കഴിഞ്ഞ മൂന്ന് സീസണുകളിലും ടീം പ്ലേഓഫിലേക്ക് യോഗ്യത നേടിയിരുന്നു. 2020 എഡിഷനിൽ അവരുടെ കന്നി ഫൈനലിലും ടീം കടന്നിരുന്നു. എന്നാൽ ഫൈനലിൽ മുംബൈയോട് പരാജയപ്പെടുകയായിരുന്നു.

കഴിഞ്ഞ മാസത്തെ മെഗാ ലേലത്തിൽ ജേഴ്സിക്ക് പുറമെ ടീമിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ശിഖർ ധവാൻ, ശ്രേയസ് അയ്യർ, കാഗിസോ റബാഡ എന്നിവർ മറ്റു ടീമുകളിലേക്ക് ചേക്കേറിയപ്പോൾ ഡേവിഡ് വാർണർ, മിച്ചൽ മാർഷ് എന്നിവരെ ഡൽഹി ക്യാപിറ്റൽസിലെത്തിക്കാൻ മാനേജ്മെന്റിനായിട്ടുണ്ട്.

Leave a comment