European Football Foot Ball Top News

കിരീടപോരാട്ടത്തിൽ സിറ്റിക്കൊപ്പമെത്താൻ ലിവർപൂൾ ഇന്ന് ബ്രൈറ്റനെതിരെ

March 12, 2022

author:

കിരീടപോരാട്ടത്തിൽ സിറ്റിക്കൊപ്പമെത്താൻ ലിവർപൂൾ ഇന്ന് ബ്രൈറ്റനെതിരെ

പ്രീമിയർ ലീഗിൽ തകർപ്പൻ ഫോമിലുള്ള ലിവർപൂൾ ഇന്ന് ബ്രൈറ്റനെ നേരിടും. കിരീട പോരാട്ടം കനക്കുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ചെമ്പട ഇന്ന് ലക്ഷ്യമിടുന്നില്ല. എന്നാൽ എതിരാളികൾ ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നവർ തന്നെയാണ്.

സീസൺ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും പോയ മത്സരങ്ങളിലൊന്നും സ്ഥിരത കണ്ടെത്താനാവാതെ പോയതാണ് ഗ്രഹാം പോട്ടറുടെ ടീമിന് തിരിച്ചടിയായിരിക്കുന്നത്. അവസാന 10 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് ബ്രൈറ്റൺ ഒരു വിജയം മാത്രമാണ് നേടിയത്.

ചാമ്പ്യൻസ് ലീഗിൽ സ്വന്തം കാണികൾക്കു മുന്നിൽ ഇന്ററിനോട് ഏറ്റ പരാജയത്തിൽ കരകയറാൻ ഇന്നത്തെ മത്സരത്തിൽ ലിവർപൂളിന് ജയിച്ചേ മതിയാവൂ. പ്രീമിയർ ലീഗിലെ കഴിഞ്ഞ 12 മത്സരങ്ങളിലും തോൽവിയറിയാതെയാണ് ബ്രെറ്റനെതിരെ ഇന്നിറങ്ങുന്നതും. കിരീട പോരാട്ടത്തിൽ ഒരു മത്സരം കൈയിലിരിക്കെ ചെമ്പട ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ആറ് പോയിന്റ് പിന്നിലാണ്.

അതിനാൽ ഇന്ന് ജയിച്ച് പോയിന്റ് വ്യത്യാസം മൂന്നാക്കി ചുരുക്കുകയായിരിക്കും ക്ലോപ്പിന്റെയും സംഘത്തിന്റെയും പ്രധാന ലക്ഷ്യം. ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് ആറു മണിക്കാണ് കിക്കോഫ്.

Leave a comment