European Football Foot Ball Top News

ചെല്‍സി വില്പനയുമായി മുന്നോട്ട് പോകാനുള്ള അനുമതി റോമന് ലഭിച്ചു

March 12, 2022

ചെല്‍സി വില്പനയുമായി മുന്നോട്ട് പോകാനുള്ള അനുമതി റോമന് ലഭിച്ചു

റോമൻ അബ്രമോവിച്ചും യുകെ ഗവൺമെന്റും ചെൽസിയുടെ വിൽപ്പനയുമായി മുന്നോട്ട് പോകാനുള്ള വിട്ടുവീഴ്ച ആയതായി  റിപ്പോർട്ട്.വിൽപനയുടെ നിബന്ധനകളെക്കുറിച്ച് റഷ്യൻ ശതകോടീശ്വരന്റെ ഉപദേശകരുമായി സ്റ്റേറ്റ് ചര്‍ച്ച നടത്തിവരുന്നു.അത് കഴിയുന്നത്ര വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ ആണ് ഇരു പാര്‍ട്ടികളുടെയും തീരുമാനം.സ്റ്റേറ്റ് ഉത്തരവ് ലഭിച്ച ഉടനെ അമേരിക്കൻ ബാങ്കായ ദി റെയ്‌ൻ ഗ്രൂപ്പിന് ഡീല്‍ എത്രയും പെട്ടന്ന്  നടത്താനുള്ള  നിർദ്ദേശം അബ്രമോവിച്ച് നൽകിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.

പെട്ടെന്നുള്ള വിൽപ്പനയെ ചെൽസിക്കും അതിന്റെ ആരാധകർക്കും ഏറ്റവും മികച്ച ഫലമായാണ് ഗവൺമെന്റ് കണക്കാക്കുന്നത്.ഇതിനു ഡെഡ് ലൈന്‍ അവര്‍ നല്‍കിയിരിക്കുന്നത് അടുത്ത ആഴ്ചയുടെ അവസാനം ആണ്.പറഞ്ഞ സമയ പരിധിക്കുള്ളില്‍ വില്‍ക്കാന്‍ കഴിയുന്നില്ല എങ്കില്‍ വീണ്ടും ചെല്‍സിക്ക് ഇത് വലിയ ഒരു പ്രശ്നമായി മാറിയേക്കും.

Leave a comment