European Football Foot Ball Top News

ഏപ്രിലിന്റെ അവസാനത്തോടെ കോച്ചിന്റെ കാര്യത്തില്‍ അവസാന തീരുമാനം എടുക്കാന്‍ മാഞ്ചസ്റ്റർ യുണൈറ്റഡ്

March 12, 2022

ഏപ്രിലിന്റെ അവസാനത്തോടെ കോച്ചിന്റെ കാര്യത്തില്‍ അവസാന തീരുമാനം എടുക്കാന്‍ മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത മാസം അവസാനത്തോടെ തങ്ങളുടെ പുതിയ മാനേജരുടെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കുമെന്ന് റിപ്പോര്‍ട്ട്.പാരീസ് സെന്റ് ജെർമെയ്‌നിന്റെ മൗറീഷ്യോ പോച്ചെറ്റിനോയും അയാക്‌സിന്റെ എറിക് ടെൻ ഹാഗും മത്സരാർത്ഥികളിൽ മുന്നിൽ ആണ്.പ്രതിസന്ധിയിലായ ചെൽസിയിൽ തോമസ് ടുച്ചലിന്റെ അവസ്ഥ ക്ലബ് നിരീക്ഷിച്ചു വരികയാണെന്നും അറിയുന്നു.അയാക്സ് കോച്ച് ടെന്‍ ഹാഗ് നിലവില്‍ ഇംഗ്ലീഷ് പഠിക്കുന്നുണ്ട് എന്ന് വാര്‍ത്ത‍ വന്നത് അദ്ദേഹത്തിന്റെ പ്രീമിയര്‍ ലീഗിലേക്കുള്ള കൂടുമാറ്റതിനുള്ളതാണ് എന്ന അഭ്യൂഹം ശക്തിപ്രാപ്പിച്ചു.

ഈയാഴ്ച റയൽ മാഡ്രിഡിനെതിരെ ചാമ്പ്യൻസ് ലീഗ് തകർച്ചയ്ക്കും പുറത്തായതിനും ശേഷം പോച്ചെറ്റിനോയുടെ ഭാവി അനിശ്ചിതത്വത്തിലാണ്.നിലവിലെ ഇടക്കാല ബോസ് റാൾഫ് റാങ്‌നിക്കും മുഴുവനായി വിട്ട് നല്‍കിയിട്ടില്ല.അദ്ദേഹത്തിന് സ്വയം തെളിയിക്കാന്‍ ഇനിയും അവസരം ഉണ്ടെന്നു അദ്ദേഹം വിശ്വസിക്കുന്നു.

Leave a comment