ടെസ്റ്റ് ക്രിക്കറ്റിലെ 133 വർഷം പഴക്കമുള്ള റെക്കോർഡിന് ഒപ്പമെത്താൻ അക്‌സർ പട്ടേൽ
ശ്രീലങ്കയ്‌ക്കെതിരെ ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടംകയ്യൻ സ്പിന്നർ അക്‌സർ പട്ടേലിനെ നേരത്തെ ഉൾപ്പെടുത്തിയിരുന്നു. പ്ലേയിംഗ് ഇലവനിലേക്ക് താരത്തിനെത്താനായാൽ ടെസ്റ്റ് ക്രിക്കറ്റിലെ 133 വർഷം പഴക്കമുള്ള റെക്കോർഡിന് ഒപ്പമെത്താൻ അക്‌സറിന് അവസരം കൂടിയായിരിക്കും ഒരുങ്ങുക.
രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയ്ക്കും ഒപ്പം ജയന്ത് യാദവിനെയാണ് മൂന്നാം സ്പിന്നറായി ഇന്ത്യ ആദ്യ ടെസ്റ്റിൽ കളിപ്പിച്ചത്. എന്നാൽ അക്‌സറിനെ ടീമിലേക്ക് തെരഞ്ഞെടുത്തത് രണ്ടാം ടെസ്റ്റിൽ അവസരം നൽകുന്നതിനാണെന്നാണ് സൂചന.
പോയ വർഷം ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരം പരമ്പരയിൽ 27 വിക്കറ്റുകൾ നേടി അതിഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്. പിന്നീട് ന്യൂസിലൻഡിനെതിരെ ച്ച കാൺപൂരിൽ നടന്ന ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ മികച്ച പ്രകടനം പുറത്തെടുത്തും അക്‌സർ പട്ടേൽ ശ്രദ്ധനേടിയിരുന്നു.
ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് തികച്ച താരമെന്ന നേട്ടം അക്സറിനെ തേടിയെത്തിച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ 50 വിക്കറ്റുകൾ എന്ന റെക്കോർഡാണ് അക്സർ പട്ടേലിന് സ്വന്തമാക്കാനാവുക. 1880-ൽ ഓസ്‌ട്രേലിയൻ ചാൾസ് ടർണർ 6 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് ആ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചത്. എന്നാൽ ഈ റെക്കോർഡിന് ഒപ്പമെത്താൻ അക്‌സർ തന്റെ അടുത്ത ടെസ്റ്റ് മത്സരത്തിൽ 14 വിക്കറ്റ് വീഴ്ത്തേണ്ടതുണ്ട്.






































