European Football Foot Ball Top News

പിഎസ്ജി പ്രസിഡന്റ് അൽ-ഖെലൈഫി റഫറി മുറിയിൽ അതിക്രമിച്ച് കയറി ഉപകരണങ്ങൾ തകര്‍ത്തു എന്ന് ആരോപണം

March 11, 2022

പിഎസ്ജി പ്രസിഡന്റ് അൽ-ഖെലൈഫി റഫറി മുറിയിൽ അതിക്രമിച്ച് കയറി ഉപകരണങ്ങൾ തകര്‍ത്തു എന്ന് ആരോപണം

ചാമ്പ്യൻസ് ലീഗിൽ നിന്ന് പിഎസ്ജി  പുറത്തായതില്‍ ക്ലബ്ബിന്റെ മേധാവി ഉദ്യോഗസ്ഥരുടെ തീരുമാനങ്ങളിൽ വളരെ അധികം  രോഷാകുലനായിരുന്നു എന്ന് റിപ്പോര്‍ട്ട്‌.ചാമ്പ്യൻസ് ലീഗിൽ നിന്ന് പാരീസ് സെന്റ് ജെർമെയ്ൻ പുറത്തായതിന് ശേഷം  പ്രസിഡന്റ് നാസർ അൽ ഖെലൈഫി റഫറിയുടെ ഡ്രസ്സിംഗ് റൂമിലേക്ക് ഇരച്ചുകയറാൻ ശ്രമിക്കുകയും ഉപകരണങ്ങൾ തകർക്കുകയും ചെയ്തുവെന്ന് ആണ് റഫറിയുടെ റിപ്പോർട്ട്.

ബെൻസെമയുടെ മൂന്ന് ഗോളുകളിൽ ആദ്യത്തേതാണ് പിഎസ്ജിയെ പ്രകോപിപ്പിച്ചത്, ബിൽഡ്-അപ്പിൽ ഗോൾകീപ്പർ ജിയാൻലൂയിജി ഡോണാരുമ്മയെ ഫൗൾ ചെയ്തതിന് ബെൻസെമക്ക് ഫൗള്‍ നല്‍കണം എന്നായിരുന്നു നാസർ അൽ ഖെലൈഫിയുടെ ആരോപണം.മാർക്ക പറയുന്നതനുസരിച്ച്, അൽ-ഖെലൈഫിയുടെ പെരുമാറ്റം ഒരു റയൽ മാഡ്രിഡ് ജീവനക്കാരൻ റെക്കോർഡുചെയ്‌തു, സാധ്യമായ ശിക്ഷയെക്കുറിച്ച് പഠിക്കാൻ അദ്ദേഹം ദൃശ്യങ്ങൾ യുവേഫയ്ക്ക് അയച്ചേക്കും.

Leave a comment