European Football Foot Ball Top News

തുടര്‍ച്ചയായ തോല്‍വികളില്‍ നിന്നും ആശ്വാസ ജയം നേടി വൂള്‍വ്സ്

March 11, 2022

തുടര്‍ച്ചയായ തോല്‍വികളില്‍ നിന്നും ആശ്വാസ ജയം നേടി വൂള്‍വ്സ്

വ്യാഴാഴ്‌ച മോളിനക്‌സിൽ 4-0 ന് വാറ്റ്ഫോര്‍ഡിനെ തോല്‍പ്പിച്ചു കൊണ്ട് വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് തുടര്‍ച്ചയായ മൂന്നു തോല്‍വികളില്‍ നിന്നും മികച്ച ഒരു വിജയത്തോടെ തിരിച്ചുവന്നു.

 

റൗൾ ജിമെനെസ് സ്‌കോറിങ്ങിന് തുടക്കമിട്ടു, വാറ്റ്‌ഫോർഡ് മിഡ്‌ഫീൽഡർ കുച്ചോ ഹെർണാണ്ടസ് ഒരു സെൽഫ് ഗോളിൽ അത് 2-0 ആക്കി, ഡാനിയൽ പോഡൻസ് ഗോൾകീപ്പർ ബെൻ ഫോസ്റ്ററിന്റെ പിഴവിൽ നിന്ന് മൂന്നാം ഗോളും നേടിയപ്പോള്‍ തന്നെ ആദ്യ പകുതി വൂള്‍വ്സ് വാറ്റ്ഫോര്‍ഡിന് മേല്‍ ആധിപത്യം പുലര്‍ത്തുകയായിരുന്നു.റൂബൻ നെവ്‌സ് ഒരു മികച്ച ചിപ്പിലൂടെ നാലാം തവണയും വൂള്‍വ്സിനു വേണ്ടി സ്കോര്‍ ചെയ്തു.കഴിഞ്ഞ മൂന്ന് മത്സരങ്ങളും തോറ്റ വോൾവ്‌സ് 28 മത്സരങ്ങളിൽ നിന്ന് 43 പോയിന്റുമായി പട്ടികയിൽ എട്ടാം സ്ഥാനത്ത് തുടരുമ്പോൾ 19 പോയിന്റുമായി വാട്ട്‌ഫോർഡ്  പത്തൊന്‍പതാം സ്ഥാനത്താണ്.

Leave a comment