European Football Foot Ball Top News

കളത്തിനുള്ളിലെ വിജയം ചെല്‍സിക്ക് ആശ്വാസം പകരുന്നു

March 11, 2022

കളത്തിനുള്ളിലെ വിജയം ചെല്‍സിക്ക് ആശ്വാസം പകരുന്നു

വ്യാഴാഴ്ച കാരോ റോഡിൽ നോർവിച്ച് സിറ്റിക്കെതിരെ 3-1 ന് വിജയം നേടി ചെല്‍സി.ലണ്ടൻ ക്ലബ്ബിന് ഏറെ ആശ്വാസം പകരുന്നതാണ് ഫലം. കിക്കോഫിന് മണിക്കൂറുകൾക്ക് മുമ്പ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള രൂക്ഷമായ പ്രശ്നങ്ങള്‍ക്ക് ബദല്‍ ആയി അബ്രമോവിച്ചിന് യുകെ സർക്കാർ ഫിനാന്‍ഷ്യല്‍ സാന്ക്ഷന്‍ നല്‍കിയതോടെ ചെല്‍സി അങ്കലാപ്പില്‍ ആയി.

ക്ലബ് വിൽക്കാനുള്ള അബ്രമോവിച്ചിന്റെ ശ്രമങ്ങൾ തൽക്കാലം നടക്കാന്‍ ഇടയില്ല.മൂന്നാം മിനുട്ടില്‍ ട്രെവോര്‍ ചെലോബാ ഗോള്‍ നേടി കൊണ്ട് ചെല്‍സിക്ക് ലീഡ് നേടി കൊടുത്തു.14 ആം മിനുട്ടില്‍ മേസന്‍ മൌണ്ടും സ്കോര്‍ ബോര്‍ഡില്‍ ചെല്‍സിക്ക് വേണ്ടി ഇടം നേടി.രണ്ടാം പകുതിയില്‍ പുക്കി പെനാല്‍ട്ടിയിലൂടെ ഗോള്‍ കണ്ടെത്തിയപ്പോള്‍ 90 ആം മിനുട്ടില്‍ വീണ്ടും ഗോള്‍ നേടി കൊണ്ട് കായ് ഹാവെര്‍ട്ട്സ് ചെല്‍സിയുടെ ലീഡ് വര്‍ധിപ്പിച്ചു.

Leave a comment

Your email address will not be published. Required fields are marked *