European Football Foot Ball Top News

യൂറോപ്പ ലീഗിൽ ബാഴ്‌സലോണ ഗലാറ്റസറെയ്‌ക്കെതിരെ നിരാശാജനകമായ സമനില വഴങ്ങി

March 11, 2022

യൂറോപ്പ ലീഗിൽ ബാഴ്‌സലോണ ഗലാറ്റസറെയ്‌ക്കെതിരെ നിരാശാജനകമായ സമനില വഴങ്ങി

വ്യാഴാഴ്ച ക്യാമ്പ് നൗവിൽ നടന്ന യുറോപ്പ  16-ാം റൗണ്ട് മത്സരത്തിന്റെ ആദ്യ പാദത്തിൽ ബാഴ്‌സലോണ ഗലാറ്റസരെയ്‌ക്കെതിരെ ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.സാവി ഹെർണാണ്ടസിന്റെ ടീം അവരുടെ പ്ലേ ഓഫിലേക്ക് കടന്നത് നപോളിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ചാണ്.എന്നാല്‍ ബാഴ്സക്ക് കഴിഞ്ഞ മത്സരത്തില്‍ നപോളിക്കെതിരെ കാഴ്ച്ചവച്ച ഫോം ഇന്നലെ ഹോമില്‍ പുറത്തെടുക്കാന്‍ ആയില്ല.

ഇന്നലെ ആദ്യ ഇലവനില്‍ മെംഫിസ് ഡീപെക്ക് അവസരം സാവി നല്‍കി.ടർക്കിഷ് സൂപ്പർ ലിഗ് ടീമിനെതിരെ ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയെങ്കിലും, ഒരു വഴിത്തിരിവ് കണ്ടെത്താൻ ബാഴ്‌സലോണയ്ക്ക് കഴിയാത്തത് ആണ് പ്രശ്നം.വിംഗർ കെറെം അക്‌തുർകോഗ്‌ലുവിനൊപ്പം മികച്ച അവസരങ്ങള്‍ സൃഷ്ട്ടിച്ച ഗലാറ്റസരെ അവരുടെ വേഗതയാര്‍ന്നതും കൃത്യതയാര്‍ന്നതും ആയ ഫുട്ബോള്‍ കൊണ്ടും   ബാഴ്സ ഡിഫന്‍സിനെ പലപ്പോഴും വിറപ്പിച്ചു.

Leave a comment

Your email address will not be published. Required fields are marked *