വനിതാ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരിയായി ജുലൻ ഗോസ്വാമി
ഐസിസി വനിതാ ലോകകപ്പിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടത്തിന് ഓസ്‌ട്രേലിയയുടെ ലിൻ ഫുൾസ്റ്റണിനൊപ്പം ഇടംപിടിച്ച് ഇന്ത്യയുടെ വെറ്ററൻ പേസർ ജുലൻ ഗോസ്വാമി.
1982 മുതൽ 1988 വരെയാണ് ലിൻ ഫുൾസ്റ്റൺ നേടിയ 39 വിക്കറ്റുകളുടെ നേട്ടത്തിനൊപ്പം ഹാമിൽട്ടണിൽ നടന്നുകൊണ്ടിരിക്കുന്ന ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെയാണ് 39 വയസുകാരി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിൽ 2005 മുതൽ അഞ്ച് വനിതാ ക്രിക്കറ്റ് ലോകകപ്പുകളിൽ നിന്നായി 39 വിക്കറ്റുകളാണ് ഗോസ്വാമിയുടെ പേരിൽ ഇപ്പോൾ കുറിക്കപ്പെട്ടിട്ടുള്ളത്. സെഡൺ പാർക്കിൽ നടന്നുകൊണ്ടിരിക്കുന്ന ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെ 260/9 എന്ന നിലയിൽ ഇന്ത്യ ഒതുക്കിയപ്പോൾ പൂജ വസ്ത്രകർ നാല് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ച്ചവെച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചിരിക്കുന്നത്. 22 ഓവർ പിന്നിട്ടപ്പോൾ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 58 റൺസ് എന്ന നിലയിലാണ് ഇന്ത്യ. യാസ്‌തിക ഭാട്ടിയ, സ്മൃതി മന്ദാന, ദീപ്‌തി ശർമ എന്നിവരുടെ വിക്കറ്റുകളാണ് നഷ്‌ടമായിരിക്കുന്നത്.