European Football Foot Ball Top News

ഇന്ററിനെതിരെ തോറ്റു, എന്നിട്ടും ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിലേക്ക് കടന്ന് ലിവർപൂൾ

March 9, 2022

author:

ഇന്ററിനെതിരെ തോറ്റു, എന്നിട്ടും ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിലേക്ക് കടന്ന് ലിവർപൂൾ

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിലേക്ക് കടന്ന് ലിവർപൂൾ. ഇന്നലെ നടന്ന രണ്ടാം പാദ മത്സരത്തിൽ ഇറ്റാലിയൻ ചാമ്പ്യൻമാരായ ഇന്ററിനോട് തോൽവി വഴങ്ങിയെങ്കിലും ആദ്യ പാദത്തിലെ എതിരില്ലാത്ത രണ്ട് ഗോളുകളുടെ ജയം ടീമിന് ഗുണം ചെയ്യുകയായിരുന്നു.

ലിവർപൂളിന്റെ സ്വന്തം മൈതാനമായ ആൻഫീൽഡിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ ഇന്റർ മിലാൻ എതിരില്ലാത്ത ഒരു ഗോളിനാണ് ക്ലോപ്പിന്റെ ടീമിനെ കീഴടക്കിയത്. ആദ്യ പകുതിയിൽ കാര്യമായ ചലനങ്ങൾ ഒന്നും തന്നെ സൃഷ്‌ടിക്കാൻ ഇറ്റാലിയൻ ടീമിന് സാധിക്കാതെ പോയത് വലിയ തിരിച്ചടിയായി.

എന്നാൽ രണ്ടാം പകുതിയിൽ 61-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസിലൂടെ ഇന്റർ ആദ്യ ഗോൾ നേടി കളി വരുതിയിലാക്കാൻ ശ്രമിച്ചു. എന്നാൽ 63-ാം മിനിറ്റിൽ അലക്‌സിസ് സാഞ്ചസ് റെഡ് കാർഡ് വാങ്ങി പുറത്തായതോടെ ഇന്ററിന്റെ എല്ലാ സാധ്യതകളും അവസാനിക്കുകയായിരുന്നു. 2019-ലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ലിവർപൂളിന്റെ ഈ സീസണിലെ ആദ്യ തോൽവിയാണിത്. എന്നിരുന്നാലും അഞ്ച് വർഷത്തിനിടെ തുടർച്ചയായ നാലാം തവണയും ക്വാർട്ടർ ഫൈനലിൽ എത്താൻ ചെമ്പടയ്ക്കായി.

Leave a comment