European Football Foot Ball Top News

ലിവര്‍പൂള്‍ vs ഇന്‍റര്‍ രണ്ടാം പാദം ഇന്ന്

March 8, 2022

ലിവര്‍പൂള്‍ vs ഇന്‍റര്‍ രണ്ടാം പാദം ഇന്ന്

ആദ്യ പാദത്തിൽ നിന്ന്  നേടിയ  2-0 എന്ന  ലീഡ് നിലനിര്‍ത്തി കൊണ്ട്  ചൊവ്വാഴ്ച വൈകുന്നേരം നടക്കുന്ന ചാമ്പ്യൻസ് ലീഗ് അവസാന-16 ടൈയുടെ രണ്ടാം പാദ മത്സരത്തിനായി ലിവർപൂൾ ഇന്റർ മിലാനെ ആൻഫീൽഡിലേക്ക് സ്വാഗതം ചെയ്യുന്നു.സാൻ സിറോയിൽ റോബർട്ടോ ഫിർമിനോ, മുഹമ്മദ് സലാ എന്നിവരിലൂടെ യുർഗൻ ക്ലോപ്പിന്റെ ടീം സ്‌കോർ ചെയ്തിരുന്നു.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

ഇതിനകം തന്നെ EFL കപ്പ് അവരുടെ ട്രോഫി കാബിനറ്റിൽ ഇടുകയും എഫ്‌എ കപ്പിന്റെ ക്വാർട്ടർ ഫൈനൽ വരെ ടിക്കറ്റ് ബുക്ക് ചെയ്യുകയും കൂടാതെ പ്രീമിയര്‍ ലീഗ് നേടാനുള്ള  സാധ്യത പട്ടികയില്‍ തിരിച്ചെത്തിയ ലിവര്‍പൂള്‍ ഈ അടുത്ത കാലത്തെ മികച്ച ഫോമില്‍ ആണ് കളിക്കുന്നത്.ഈ ആഴ്‌ച അവസാന എട്ടിലേക്ക് മുന്നേറാൻ സൈമൺ ഇൻസാഗിയുടെ ഇന്ററിന് ഒരു അത്ഭുത പ്രവര്‍ത്തി തന്നെ വേണ്ടി വരും.കളി ആന്‍ഫീല്‍ഡില്‍ ആണ് എന്നുള്ളതും ഇന്ററിന്റെ ഉറക്കം നഷ്ട്ടപ്പെടുത്തുന്നു.

Leave a comment

Your email address will not be published. Required fields are marked *