European Football Foot Ball Top News

സാവി കാമ്പ് ന്യൂയിലെ അന്തരീക്ഷം മാറ്റി മറച്ചു എന്ന് ഫെറാന്‍ ടോറസ്

March 8, 2022

സാവി കാമ്പ് ന്യൂയിലെ അന്തരീക്ഷം മാറ്റി മറച്ചു എന്ന് ഫെറാന്‍ ടോറസ്

സാവി ചുമതലയേറ്റതിന് ശേഷം ബാഴ്‌സലോണയിൽ വലിയ മാറ്റമുണ്ടായെന്നും പുതിയ പരിശീലകൻ ആഗ്രഹിക്കുന്ന രീതിയിൽ ടീം കളിക്കുകയാണെന്ന് തനിക്ക് തോന്നുന്നുവെന്നും ഫെറാൻ ടോറസ്.ഞായറാഴ്‌ച എൽചെയ്‌ക്കെതിരായ 2-1 വിജയം നേടുന്നതില്‍ പുതിയ സൈനീ ടോറസ് വലിയ പങ്ക് ആണ് വഹിച്ചത്.ഞായറാഴ്ചത്തെ ഫലം അർത്ഥമാക്കുന്നത് സാവിയുടെ കീഴിൽ ബാഴ്‌സലോണയ്‌ക്കായി തോൽവി അറിയാത്ത 11 ലാ ലിഗ ഗെയിമുകള്‍ പൂര്തിയാകി എന്നുള്ളത് ആണ്.

“ഞങ്ങൾ ആഗ്രഹിക്കുന്നതും കോച്ച് ഞങ്ങളിൽ പകർന്നു നൽകിയതുമായ ശൈലിയിലാണ് ഞങ്ങൾ കളിക്കുന്നത്.അവർ ശരിക്കും ശാരീരികമായ ഒരു ഗെയിം കളിച്ചു. വിജയത്തിൽ ഞാൻ ശരിക്കും സന്തുഷ്ടനാണ്.എന്‍റെ ഗോള്‍ മത്സരഗതി മാറ്റി മറച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു.ഇനി ഉള്ള ചിന്ത മൊത്തം  വ്യാഴാഴ്ചത്തെ കളിയെക്കുറിച്ച് ആണ്.”അദ്ദേഹം ബാഴ്സ ടീവിയോട് പറഞ്ഞു.

Leave a comment