Foot Ball ISL Top News

അവസാന നാലിലെത്തിയ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഗോവയ്‌ക്കെതിരെ

March 6, 2022

author:

അവസാന നാലിലെത്തിയ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഗോവയ്‌ക്കെതിരെ

ഐഎസ്‌എൽ ഫുട്ബോളിൽ സെമി ഉറപ്പിച്ച കേരള ബ്ലാസ്‌റ്റേഴ്‌സ് അവസാന ലീഗ് മത്സരത്തിന് എഫ്‌സി ഗോവയ്ക്കെതിരെ പോരാടാനിറങ്ങും. ഇന്ന് ഗോവയ്‌ക്കെതിരെ സമ്മര്‍ദമൊന്നുമില്ലാതെ കളിക്കാമെന്നതാണ് മഞ്ഞപ്പടയുടെ ആശ്വാസം. അവസാന മത്സരത്തിലെ ജയപരാജയം ബ്ലാസ്റ്റേഴ്‌സിനെ ബാധിക്കില്ലെന്നതാണ് ഇതിനുള്ള കാരണം.

2016-ന് ശേഷം ആദ്യമായി അവസാന നാലിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ഗോവയ്‌ക്കെതിരെ ജയം മാത്രം ലക്ഷ്യമിട്ടാവും ഇറങ്ങുകയെന്ന് പരിശീലകൻ ഇവാന്‍ വുകോമനോവിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ പരിക്കേറ്റ താരങ്ങളുടെ അഭാവം മറികടക്കാന്‍ ടീമിന് സാധിക്കുമെന്നും വുകോമനോവിച്ച് പറഞ്ഞു. സസ്‌പെന്‍ഷനിലായ ഹര്‍മന്‍ജോത് ഖബ്രയുടെയും പരിക്കേറ്റ നിഷുകുമാറും ജീക്‌സണ്‍ സിങും ഇന്ന് ടീമിലുണ്ടാവില്ല.

പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തായതോടെ സെമി ഫൈനല്‍ സാധ്യത നഷ്ടമായെങ്കിലും സീസണിലെ അവസാന മത്സരത്തിൽ ജയത്തോടെ മടങ്ങാനാവും ഗോവ ശ്രമിക്കുക. ഐഎസ്എൽ സെമിയിലേക്ക് ഇതുവരെ പ്രവേശിച്ചിരിക്കുന്നത് ജംഷ‌ഡ്‌പൂർ, ഹൈദരാബാദ്, എടികെ മോഹൻ ബഗാൻ, കേരള ബ്ലാറ്റേഴ്‌സ് എന്നീ ടീമുകളാണ്.

Leave a comment

Your email address will not be published. Required fields are marked *