European Football Foot Ball Top News

പ്രീമിയർ ലീഗിൽ ടോപ്പ് 4 ലക്ഷ്യമിട്ട് ആഴ്‌സണൽ ഇന്ന് വാറ്റ്ഫോർഡിനെതിരെ ഇറങ്ങും

March 6, 2022

author:

പ്രീമിയർ ലീഗിൽ ടോപ്പ് 4 ലക്ഷ്യമിട്ട് ആഴ്‌സണൽ ഇന്ന് വാറ്റ്ഫോർഡിനെതിരെ ഇറങ്ങും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച ഫോമിലുള്ള ആഴ്‌സണൽ ഇന്ന് വാറ്റ്ഫോർഡിനെതിരെ ഇറങ്ങും. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേയ്ക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന ടീമാണ് നിലവിൽ ഗണ്ണേഴ്‌സ്. സ്ഥിരതയില്ലാത്ത യുണൈറ്റഡിന്റെ പ്രകടനങ്ങളും മൂന്ന് മത്സരങ്ങൾ കുറവു കളിച്ച മുൻതൂക്കവുമാണ് ടോപ്പ് ഫോറിലേക്കുള്ള ആഴ്‌സണലിന്റെ കുതിപ്പിന് ശക്തിയേകുന്നത്.

ഇന്ന് ജയിച്ചാൽ അഞ്ചാം സ്ഥാനത്തുള്ള വെസ്റ്റ് ഹാമിനെയും മാഞ്ചസ്റ്റർ ഡെർബിയിൽ യുണൈറ്റഡ് തോറ്റാൽ അവരെയും മറികടന്ന് ആഴ്‌സണലിന് നാലാമതെത്താം. അതേസമയം മറുവശത്ത് ചുവന്ന ചെകുത്താൻമാരെ അവസാന മത്സരത്തിൽ ഗോൾ രഹിത സമനിലയിൽ തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ് വാറ്റ്ഫോർഡ് ഇറങ്ങുന്നത്.

ഇന്ന് അർട്ടേറ്റയുടെ ടീമിനെ അട്ടിമറിച്ചാൽ തരംതാഴ്‌‌ത്തൽ ഭീഷണിയിൽ നിന്നും കരകയാറാനും റോയ്‌ ഹോഡ്‌സണിന്റെ പട്യ്ക്കാകും. എന്നിരുന്നാലും അതിനായി നന്നായി വിയർക്കേണ്ടി വരുമെന്നതാണ് ബാലികേറമല. മത്സരം ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ്.

Leave a comment