European Football Foot Ball Top News

കിരീടപ്പോരാട്ടത്തിൽ ലിവർപൂളിന്റെ ഇന്നത്തെ എതിരാളി വെസ്റ്റ്ഹാം

March 5, 2022

author:

കിരീടപ്പോരാട്ടത്തിൽ ലിവർപൂളിന്റെ ഇന്നത്തെ എതിരാളി വെസ്റ്റ്ഹാം

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കിരീട പോരാട്ടം കടുക്കുമ്പോൾ രണ്ടാം സ്ഥാനക്കാരായ ലിവർപൂൾ ഇന്ന് വെസ്റ്റ് ഹാമിനെ നേരിടും. അപാര ഫോമിലുള്ള ക്ലോപ്പിന്റെ ടീമിന്റെ മുന്നിലേക്ക് മോയെസിന്റെ ചുണകുട്ടികൾ എത്തുമ്പോൾ മത്സരം തീപാറുമെന്ന് ഉറപ്പാണ്.

എന്നിരുന്നാലും സമീപകാല മത്സരങ്ങളിൽ ഗോളടിച്ച് ആറാടുന്ന ലിവർപൂളിന്റെ മുന്നിലേക്ക് വെസ്റ്റ് ഹാം എത്തുമ്പോൾ എന്തായാലും ഒരു ചെറിയ ഭയം അവർക്കുണ്ടാകും. പോരാത്തതിന് ആൻഫീൽഡിലുമാണ് മത്സരം നടക്കുന്നത് എന്നതും നെഞ്ചിടിപ്പേറ്റും. മോയെസിന്റെ ടീം ഇപ്പോൾ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്. ഈ സീസണിൽ അപാര ഫോമിൽ തുടങ്ങിയ ടീമിന് പിന്നീട് ആ താളം മുന്നോട്ടു കൊണ്ടുപോവാനായില്ല.

വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ ലിവർപൂളിന് മികച്ച റെക്കോർഡുള്ളതും ഇന്ന് മെഴ്‌സിസൈഡിന് ഗുണകരമാണ്. ഇരു ടീമുകളും തമ്മിൽ കളിച്ച 144 മത്സരങ്ങളിൽ 78 എണ്ണവും വിജയിക്കാൻ ചെമ്പടയ്ക്ക് സാധിച്ചപ്പോൾ 29 വിജയങ്ങൾ മാത്രമാണ് ഹാമേഴ്സിന് സ്വന്തമാക്കാനായത്. ആൻഫീൽഡിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ അവരുടെ അവസാന 48 പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ലിവർപൂൾ തോൽവിയറിഞ്ഞിട്ടുള്ളത്.

Leave a comment