Foot Ball ISL Top News

വിവാദ പരാമർശത്തിൽ സന്ദേശ് ജിങ്കാന് ശക്തമായ താക്കീതുമായി എഐഎഫ്എഫ്

March 3, 2022

author:

വിവാദ പരാമർശത്തിൽ സന്ദേശ് ജിങ്കാന് ശക്തമായ താക്കീതുമായി എഐഎഫ്എഫ്

ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ‌‌ിനെതിരായി ഫെബ്രുവരി 19 ന് നടന്ന മത്സരത്തിനു ശേഷം നടത്തിയ ലൈംഗികാരോപണ പരാമർശത്തിൽ എടികെ മോഹൻ ബഗാൻ താരം സന്ദേശ് ജിങ്കാന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ താക്കീത്.

ജിങ്കന് എഐഎഫ്‌എഫ് അച്ചടക്ക സമിതി ശക്തമായ താക്കീതാണ് നൽകിയിരിക്കുന്നത്. ജിങ്കാൻ മാപ്പുചോദിച്ച സാഹചര്യത്തിൽ ഇത്തവണ കൂടുതൽ നടപടികൾ ഒഴിവാക്കുകയാണെന്ന് വ്യക്തമാക്കിയ ഫെഡറേഷൻ, ഭാവിയിൽ സമാനമായ പിഴവ് ആവർത്തിച്ചാൽ ശക്തമായ അച്ചടക്ക നടപടി താരം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ബ്ലാസ്റ്റേഴ്സിനെതിരായ മത്സരശേഷം മടങ്ങുമ്പോൾ ഞങ്ങൾ മത്സരിച്ചത് സ്ത്രീകളോടൊപ്പം എന്ന തരത്തിലായിരുന്നു മുൻ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായിരുന്ന ജിങ്കാന്റെ പരാമർശം. തുടർന്ന് കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് ടീമിനെയും സ്ത്രീകളെയും താരം അവഹേളിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്.

തുടർന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകരെല്ലാം ജിങ്കാന് പൊങ്കാലയുമായി സമൂഹമാധ്യങ്ങളിലെത്തി. ഇതിനിടെ തനിക്കു സംഭവിച്ച പിഴവിന്റെ പേരിൽ ഭാര്യ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ അപമാനിക്കരുതെന്ന് ആവശ്യപ്പെട്ട് ജിങ്കാൻ രംഗത്തെത്തിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *