ഐപിഎല്ലിന് ശേഷം ടി20 പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ബിസിസിഐ
ജൂണിൽ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കയെ ക്ഷണിച്ച് ടീം ഇന്ത്യ. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 15-ാം പതിപ്പിന്റെ സമാപനത്തിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര നടക്കുക.
ഇംഗ്ലണ്ടിലേക്ക് ടി20 പരമ്പരയ്ക്ക് പോവുന്നതിനു മുന്നോടായായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര 2022 ജൂൺ ഒമ്പതിന് ആരംഭിച്ച് 2022 ജൂൺ 19 ന് അവസാനിക്കും.
ചെന്നൈ, കട്ടക്ക്, വിശാഖപട്ടണം, രാജ്‌കോട്ട്, ഡൽഹി എന്നിവിടങ്ങളിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അഞ്ച് ടി20 മത്സരങ്ങൾ നടക്കുന്നത്. നിലവിലുള്ള കാലാവസ്ഥ കണക്കിലെടുത്താണ് പരമ്പരയ്ക്കുള്ള വേദികൾ സ്ഥിരീകരിച്ചതെന്ന് ബിസിസിഐയുടെ അപെക്‌സ് കൗൺസിൽ അറിയിച്ചു.






































