Cricket IPL Top News

ഐപിഎൽ ടീമുകൾക്ക് പരിശീലനം നടത്താനുള്ള അഞ്ച് വേദികൾ കണ്ടെത്തി ബിസിസിഐ

March 2, 2022

author:

ഐപിഎൽ ടീമുകൾക്ക് പരിശീലനം നടത്താനുള്ള അഞ്ച് വേദികൾ കണ്ടെത്തി ബിസിസിഐ

എല്ലാ ഐപിഎൽ ടീമുകൾക്കും പരിശീലനം നടത്താനുള്ള അഞ്ച് വേദികളുടെ ചുരുക്ക പട്ടിക പുറത്ത്. സബർബൻ ബാന്ദ്ര കുർള കോംപ്ലക്‌സിലെ എംസിഎ ഗ്രൗണ്ട്, താനെയിലെ എംസിഎ ഗ്രൗണ്ട്, ഡോ ഡി വൈ പാട്ടീൽ യൂണിവേഴ്‌സിറ്റി ഗ്രൗണ്ട്, സിസിഐ (ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ), ഘാൻസോളിയിലെ റിലയൻസ് കോർപ്പറേറ്റ് പാർക്ക് ഗ്രൗണ്ട് എന്നിവയാണ് ടീമുകളുടെ പരിശീലനത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് കണ്ടെത്തിയിരിക്കുന്നത്.

മാർച്ച് 14 അല്ലെങ്കിൽ 15 മുതൽ ടീമുകൾ പരിശീലനത്തിന് ഇറങ്ങുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മാർച്ച് 26-നാണ് ക്രിക്കറ്റ് പൂരത്തിന് കൊടിയേറുന്നത്. ഐപിഎല്ലിനായുള്ള താരങ്ങൾ മാർച്ച് എട്ടു മുതൽ രാജ്യത്ത് എത്തിതുടങ്ങുമെന്നാണ് ഇപ്പോൾ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2022 എഡിഷനിൽ 25 ശതമാനം ശേഷിയോടെ കാണികളെ അനുവദിക്കാനും നേരത്തെ തീരുമാനമായിരുന്നു. ഐപിഎല്ലിന്റെ എല്ലാ ഗ്രൂപ്പ് മത്സരങ്ങളും മുംബൈയിലും പൂനെയിലും ഉടനീളം നടത്താനാണ് ബിസിസിഐ തീരുമാനമെടുത്തിരിക്കുന്നത്.

Leave a comment