European Football Foot Ball Top News

EFL നേടി,ക്ലോപ്പിന് ഇനി ലക്ഷ്യം FA കപ്പ്‌

March 2, 2022

EFL നേടി,ക്ലോപ്പിന് ഇനി ലക്ഷ്യം FA കപ്പ്‌

ഈ സീസണിൽ ഇതിനകം തന്നെ EFL കപ്പ് കിരീടം നേടിയ ലിവര്‍പൂള്‍ ഇന്ന് നോർവിച്ച് സിറ്റിക്കെതിരേ എഫ്എ കപ്പ്  അഞ്ചാം റൗണ്ടില്‍  മത്സരിക്കും.പിരിമുറുക്കമുള്ള പെനാൽറ്റി ഷൂട്ടൗട്ടിൽ ചെൽസിയെ തോൽപ്പിച്ച് റെഡ്സ് ഞായറാഴ്ച ഒമ്പതാം EFL കപ്പ് കിരീടം നേടിയത് ക്ലോപ്പിനും സംഘത്തിനും വല്ലാത്ത ആത്മവിശ്വാസം ആണ് നല്‍കിയിരിക്കുന്നത്.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്നേ മുക്കാലിന് ആണ് മത്സരം.ലിവര്‍പൂള്‍ കോട്ട ആന്‍ഫീല്‍ഡില്‍ ആണ് മത്സരം നടക്കാന്‍ പോകുന്നത്.

2006 ന് ശേഷമുള്ള ആദ്യ എഫ്എ കപ്പ് വിജയം എന്ന ലക്ഷ്യം ആണ് ഇപ്പോള്‍ ക്ലോപ്പിന്റെ മനസ്സില്‍.കൂടാതെ പ്രീമിയര്‍ ലീഗിലും റെഡ്സിന്‍റെ തിരിച്ചു വരവ് മൂലം സിറ്റിക്ക് ഉറക്കം നഷ്ട്ടപ്പെട്ടിരിക്കുകയാണ്.വെറും ആറു പോയിന്‍റ് മാത്രം ആണ് ഇരുവരും തമ്മില്‍ ഉള്ള വിത്യാസം.

 

Leave a comment