ഹൈദരാബാദിനെ കീഴടക്കി സെമി ഉറപ്പിച്ച് ജംഷഡ്പൂർ എഫ്സി
ഐഎസ്എൽ ഫുട്ബോളിൽ ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദിനെ കീഴടക്കി ജംഷഡ്പൂർ എഫ്സി സെമി ഫൈനൽ യോഗ്യത നേടി. ഇതോടൊപ്പം പോയിന്റ് പട്ടികയിലും ടീമിന് എത്താൻ സാധിച്ചു.
എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ജംഷഡ്പൂർ ഹൈദരാബാദ് എഫ്സിയെ കീഴടക്കിയത്. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ വലകുലുക്കി ജംഷഡ്പൂർ ഒന്നാം സ്ഥാനക്കാരെ ഞെട്ടിച്ചു. ഒരു സെൽഫ് ഗോളായിരുന്നു അത്. പിന്നീട് 28-ാം മിനിറ്റിൽ പീറ്റർ ഹാർട്ലി, 65-ാം മിനിറ്റിൽ ഡാനിയേൽ ചിമ ചുക്വൂ എന്നിവരും ഗോൾ നേടി ടീമിന് ഉജ്വല വിജയമാണ് കൈപ്പിടിലാക്കി കൊടുത്തത്.
68-ാം മിനിറ്റിൽ ജംഷഡ്പൂരിന്റെ മൊബാഷിർ റഹ്മാന് റെഡ് കാർഡ് ലഭിച്ചുവെങ്കിലും 3 ഗോളിന്റെ ലീഡ് നേടിയിരുന്നത് ഹൈദരാബാദിനെ സംബന്ധിച്ച് ബാലികേറാ മലയായിരുന്നു. ഈ വിജയത്തോടെ ജംഷഡ്പൂരിന് 18 മത്സരങ്ങളിൽ നിന്ന് 37 പോയിന്റായി. രണ്ടാമതുള്ള ഹൈദരബാദിന് 19 മത്സരങ്ങളിൽ 35 പോയിന്റാണുള്ളത്.