Cricket Cricket-International Top News

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര സമനിലയിൽ പിടിച്ച് ദക്ഷിണാഫ്രിക്ക

March 1, 2022

author:

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര സമനിലയിൽ പിടിച്ച് ദക്ഷിണാഫ്രിക്ക

ക്രൈസ്റ്റ് ചർച്ചിൽ നടന്ന രണ്ടാം ടെസ്റ്റിൽ 198 റൺസിന്റെ തകർപ്പൻ വിജയത്തോടെ ന്യൂസിലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിൽ പിടിച്ച് ദക്ഷിണാഫ്രിക്ക.

ദക്ഷിണാഫ്രിക്ക് ഉയർത്തിയ 426 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡ് അവസാന ദിനം തങ്ങളുടെ രണ്ടാം ഇന്നിംഗ്‌സിൽ 227 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. ഇതേ ഗ്രൗണ്ടിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിംഗ്‌സിനും 276 റൺസിനും പ്രോട്ടീസിനെ തകർത്തതിന്റെ ഉജ്ജ്വ മറുപടിയാണ് ടീം കിവീസിന് നൽകിയത്.

92 റൺസ് നേടിയ ഡെവൺ കോൺവേയും 44 റൺസ് നേടിയ ടോം ബ്ലണ്ടലും മാത്രമാണ് കിവീസിനായി രണ്ടാം ഇന്നിംഗ്‌സിൽ പിടിച്ചു നിന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാഡ, മാര്‍ക്കോ ജാന്‍സന്‍, കേശവ് മഹാരാജ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടിയാണ് 93.5 ഓവറിൽ ന്യൂസിലാണ്ടിനെ ഓള്‍ഔട്ട് ആക്കിയത്.

ആദ്യ ടെസ്റ്റിലെ വമ്പൻ വിജയത്തിന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ പരമ്പര വിജയത്തിനായി രണ്ടാം ടെസ്റ്റിന് ഇറങ്ങിയ ന്യൂസിലൻഡിന് ഇത് നിരാശാജനകമായ തോൽവി തന്നെയാണ് നേടാനായത്. ഹാഗ്ലി ഓവൽ വിക്കറ്റിൽ ഒരു സ്പിന്നറും ഇല്ലാത്ത പേസ് ആക്രമണത്തെ ആശ്രയിച്ച് കളിക്കാനിറങ്ങിയത് കവീസിന് തിരിച്ചടിയായതായാണ് വിലയിരുത്തൽ.

Leave a comment