Cricket Cricket-International Top News

ആദ്യ ടി20 ജയം ഇന്ത്യയ്ക്കൊപ്പം, ലങ്കയെ കീഴടക്കിയത് 62 റൺസിന്

February 25, 2022

author:

ആദ്യ ടി20 ജയം ഇന്ത്യയ്ക്കൊപ്പം, ലങ്കയെ കീഴടക്കിയത് 62 റൺസിന്

ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 62 റണ്‍സിന് പരാജയപ്പെടുത്തി ടീം ഇന്ത്യ. ആദ്യം ബാറ്റു ചെയ്‌ത ഇന്ത്യ ഉയർത്തിയ 200 റൺസ് വിജയ ലക്ഷ്യം പിന്തുർന്ന ലങ്കയ്ക്ക് 20 ഓവറിൽ ആറു വിക്കറ്റ് നഷ്‌ടത്തിൽ 137 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഇഷാന്‍ കിഷനും (89) ശ്രേയസ് അയ്യരും (57*) നേടിയ അര്‍ധ സെഞ്ചുറി കരുത്താണ് ഉയർന്ന സ്കോറിലെത്താൻ സഹായകരമായത്. 56 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 10 ഫോറുമടക്കം ഇഷാന്‍ 89 റണ്‍സെടുത്തപ്പോൾ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അയ്യർ 28 പന്തിൽ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 57 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

രോഹിത് ശർമയും (44) കിഷനും ചേർന്ന് ഗംഭീര തുടക്കമാണ് ടീം ഇന്ത്യയ്ക്ക് നൽകിയത്. അതേസമയം മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കൻ നിരയിൽ ചരിത് അസലങ്കയ്ക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. 47 പന്തില്‍ നിന്ന് അഞ്ച് ഫോറടക്കം 53 റണ്‍സോടെ പുറത്താകാതെ നിന്നെങ്കിലും മറ്റാരും പിന്തുണ കൊടുക്കാതിരുന്നത് തിരിച്ചടിയാവുകയായിരുന്നു.

ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍, വെങ്കിടേഷ് അയ്യര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. ടി20 മത്സരങ്ങളിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനമാണ് വെങ്കിടേഷ് അയ്യർ പുറത്തെടുക്കുന്നത്.

Leave a comment