ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ നിന്ന് സൂര്യകുമാർ യാദവ് പുറത്ത്
ഫെബ്രുവരി 24-ന് ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ നിന്ന് സൂര്യകുമാർ യാദവിനെ ഒഴിവാക്കി. കൈയ്ക്ക് ഏറ്റ പരിക്കിനെ തുടർന്നാണ് ടീമിന്റെ അഭിവാജ്യ ഘടകമായി മാറിയ താരത്തിന് പരമ്പരിയിൽ നിന്നും പുറത്തു പോവേണ്ടി വന്നത്.
ഫെബ്രുവരി 20 ന് വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ഫീൽഡിങ്ങിനിടെയാണ് സൂര്യകുമാറിന് പരിക്കേറ്റത്. വെസ്റ്റ് ഇൻഡീസിനെതിരായ തന്റെ ബാറ്റിംഗ് പ്രകടനത്തിലൂടെ സൂര്യകുമാർ ടി20 പരമ്പരിയിലെ പ്ലെയർ ഓഫ് ദി സീരീസ് ആയി തെരഞ്ഞെടുകയും ചെയ്തിരുന്നു.
140.46 എന്ന അസാമാന്യ സ്ട്രൈക്ക് റേറ്റിൽ മൂന്ന് കളികളിൽ നിന്ന് 107 റൺസ് നേടിയാണ് യാദവ് തന്റെ മികവ് തെളിയിച്ചത്. വിരാട് കോലി, റിഷഭ് പന്ത് തുടങ്ങിയവർക്ക് ശ്രീലങ്ക ടി20യിൽ വിശ്രമം അനുവദിച്ചതിനാൽ ഇന്ത്യയുടെ ബാറ്റിംഗ് നിരയിലെ പ്രധാന താരങ്ങളിൽ ഒരാളാകുമായിരുന്നു സൂര്യകുമാർ. പരിക്ക് മൂലം നേരത്തെ പരമ്പരയിൽ നിന്നും ഇന്ത്യൻ താരം ദീപക് ചാഹറും പുറത്തായിരുന്നു.