ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ട്രെന്റ് ബോൾട്ട് കളിക്കില്ല
ഈ ആഴ്ച്ച ഹാഗ്ലി ഓവലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ന്യൂസിലാൻഡ് താരം ട്രെന്റ് ബോൾട്ട് കളിക്കില്ല. വേണ്ടത്ര പരിശീലന സമയം ലഭിക്കാത്തതിനാലാണ് പേസ് ബോളറിന് വിശ്രമം അനുവദിക്കാൻ കിവീസ് തയാറാവുകയായിരുന്നു.
തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിന്റെ ജനനം കാരണം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ട്രെന്റ് ബോൾട്ട് കളിച്ചിരുന്നില്ല. ക്രൈസ്റ്റ് ചർച്ചിലെ സാഹചര്യങ്ങൾ രണ്ടാം ടെസ്റ്റിനും സമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ അതേ 15 അംഗ ടീമിനെ നിലനിർത്തിക്കൊണ്ട് ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നറെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയാണ് ന്യൂസിലാൻഡ് തേടുന്നത്.
പ്രോട്ടീസിനെതിരായ ചരിത്രപരമായ ആദ്യ പരമ്പര വിജയത്തിന് പിന്നാലെ ന്യൂസിലൻഡിന് ഒരു സ്പിൻ ഓപ്ഷൻ ഇറക്കാൻ തീരുമാനിച്ചാൽ ഓൾറൗണ്ടർ രച്ചിൻ രവീന്ദ്രയ്ക്ക് നറുക്ക് വീണേക്കാം. അജാസ് പട്ടേൽ പരിക്കിന്റെ പുറത്തുപോയതിനാലാണ് രച്ചിൻ രവീന്ദ്ര ടീമിലെക്ക് എത്തുക.