പുതിയ റെക്കോഡിട്ട് വിൻഡീസ് നായകൻ കിറോണ്‍ പൊള്ളാര്‍ഡ്
അപൂര്‍വ നേട്ടം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ കിറോണ്‍ പൊള്ളാര്‍ഡ്. ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മൈതാനത്തിറങ്ങിയ താരം വിന്‍ഡീസിനായി 100 ട്വന്റി 20 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്.
ലോക ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഒമ്പതാമത്തെ താരംകൂടിയാണ് പൊള്ളാര്‍ഡ് എന്നതും ശ്രദ്ധേയമാണ്. 100 ട്വന്റി ട്വന്റി മത്സരങ്ങളിൽ നിന്നായി 1561 റണ്‍സും 42 വിക്കറ്റുകളും നേടിയെടുക്കാനും പൊള്ളാര്‍ഡിന് സാധിച്ചിട്ടുണ്ട്.
124 മത്സരങ്ങൾ കളിച്ച പാകിസ്ഥാന്റെ ഷൊയ്ബ് മാലിക്കാണ് പട്ടികയിൽ ഒന്നാമൻ. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പാകിസ്ഥാൻ 121 മത്സരങ്ങൾ പൂർത്തിയാക്കി രണ്ടാം സ്ഥാനത്തുണ്ട്. ഫോർമാറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായ ക്രിസ് ഗെയ്ൽ 79 ടി20കൾ മാത്രം കളിച്ചപ്പോൾ ഡ്വെയ്ൻ ബ്രാവോ പൊള്ളാർഡിന് തൊട്ടുപിന്നിൽ 91 മത്സരങ്ങളിൽ കുപ്പായമണിഞ്ഞ് പിന്നാലെയുണ്ട്.