പാക് പരമ്പരയിൽ മാക്സ്വെൽ കളിക്കില്ല, ഐപിഎല്ലിന്റെ തുടക്കവും നഷ്ടമാകും
ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെല്ലിന്റെ പാകിസ്ഥാൻ പര്യടനവും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പ്രാരംഭ മത്സരങ്ങളും നഷ്ടമാകും. താരത്തിന്റെ വിവാഹത്തോടനുബന്ധിച്ചുള്ള കാര്യങ്ങൾ മൂലമാണ് മത്സരങ്ങൾ നഷ്ടമാവുക.
വിരാട് കോലി, മുഹമ്മദ് സിറാജ് എന്നിവർക്കൊപ്പം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിലനിർത്തിയ കളിക്കാരിൽ ഒരാളാണ് മാക്സ്വെൽ. മാർച്ച് അവസാന വാരം ഐപിഎൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുമ്പോൾ മാർച്ച് 29 മുതലാണ് ഓസീസിന്റെ പാകിസ്ഥാനുമായുള്ള പര്യടനം ആരംഭിക്കുന്നത്.
പാക് പര്യടനമുള്ളതിനാൽ ജോഷ് ഹേസിൽവുഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചൽ മാര്‍ഷ്, പാറ്റ് കമ്മിന്‍സ്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യൂ വെയിഡ്, ഡാനിയേൽ സാംസ് എന്നീ ഓസ്ട്രേലിയൻ താരങ്ങൾക്കും ഐപിഎലിന്റെ തുടക്കം നഷ്ടമാകും.