ഷർദ്ദുൽ താക്കൂർ 10.75 കോടി രൂപയ്ക്ക് ഡൽഹിയിൽ
മുൻ ചെന്നൈ സൂപ്പർ കിങ്സ് താരം ഷർദ്ദുൽ താക്കൂർ അടുത്ത ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിൽ. മെഗാ ലേലത്തിൽ. 10.75 കോടി രൂപയ്ക്കാണ് ഇന്ത്യൻ പേസ് ബോളിംഗ് താരം ഷർദ്ദുൽ താക്കൂറിനെ ക്ലബ് ടീമിലെത്തിച്ചിരിക്കുന്നത്.
ഡൽഹി ക്യാപിറ്റൽസിന് പുറമെ ഗുജറാത്ത് ടൈറ്റൻസും ലഖ്നൗ സൂപ്പർ ജയന്റ്സും തുടക്കം മുതൽ താക്കൂറിനായി രംഗത്തുണ്ടായിരുന്നു. ഇതിനു പുറമെ ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹ്മാനെ അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്ക് ഡൽഹി സ്വന്തമാക്കി. മുന്‍ രാജസ്ഥാന് റോയൽസ് താരത്തിനായി വേറെ ഒരു ടീമും മുന്നോട്ടു വരാതിരുന്നത് ഡൽഹിക്ക് നേട്ടമായിട്ടുണ്ട്.
ഇന്ത്യൻ സ്പിന്നിൻ ബോളറായ കുൽദീപ് യാദവിനെയും അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്ക് സ്വന്തമാക്കാൻ ക്യാപ്പിറ്റൽസിനായി. മുൻ കൊൽക്കത്ത താരത്തിനായും മറ്റ് ടീമുകളൊന്നും മുന്നോട്ടുവന്നില്ല. ഫോമില്ലായ്മയാണ് കുൽദീപിനെ റാഞ്ചാൻ ടീമുകളെത്താതിരുന്നത്.
ഓസീസിന്റെ ആഡം സാംപ, ദക്ഷിണാഫ്രിക്കയുടെ ഇമ്രാൻ താഹിർ തുടങ്ങിയവരെ വാങ്ങാനും ആളില്ലാതെ പോയി.